ഇ​ന്ത്യ​ക്കാ​ർ ഉ​ട​ൻ ഇ​റാ​ൻ വി​ട​ണം; ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി

ടെ​ഹ്റാ​ൻ: ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം ക​ടു​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ ഇ​ന്ത്യ​ക്കാ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. നി​ല​വി​ൽ ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ ല​ഭ്യ​മാ​യ ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് എ​ത്ര​യും വേ​ഗം രാ​ജ്യം വി​ട​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ഇ​റാ​നി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ പൂ​ർ​ണ്ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും എം​ബ​സി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​റാ​നും ഇ​സ്ര​യേ​ലും ത​മ്മി​ലു​ള്ള യു​ദ്ധം പൂ​ർ​വ്വാ​ധി​കം ശ​ക്തി​യോ​ടെ പു​ന​രാ​രം​ഭി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​ന്ന് രാ​ത്രി ടെ​ഹ്റാ​ൻ ക​ത്തി​ക്ക​ണ​മെ​ന്ന് ഇ​സ്ര​യേ​ലി തീ​വ്ര​പ​ക്ഷ പ്ര​തി​നി​ധി​യും സു​ര​ക്ഷാ മ​ന്ത്രി​യു​മാ​യ ഇ​റ്റാ​മ​ർ ബെ​ൻ ഗ്വി​ർ ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​ത്രി ഇ​രു​രാ​ജ്യ​ങ്ങ​ളും പ​ര​സ്പ​രം മി​സൈ​ലു​ക​ൾ തൊ​ടു​ത്ത​തോ​ടെ ലോ​കം വീ​ണ്ടും യു​ദ്ധ​മു​ന​മ്പി​ലാ​യി.

ഏ​പ്രി​ൽ മാ​സ​ത്തി​ൽ ആ​രം​ഭി​ച്ച വെ​ടി​നി​ർ​ത്ത​ൽ തു​ട​രു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഇ​സ്ര​യേ​ലും ഇ​റാ​നും പ​ര​സ്പ​രം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.

Related posts

Leave a Comment