ഐഎസ്ഐഎസ് ബന്ധം; രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പദ്ധതിയിട്ടു; നാല് പേർ അറസ്റ്റിൽ

ഐ​എ​സ്ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യം. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. യു​പി പൊ​ലീ​സ് തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

ന​വേ​ദ് സി​ദ്ദി​ഖി (23), മു​ഹ​മ്മ​ദ് നാ​സിം (23) മു​ഹ​മ്മ​ദ് നൊ​മാ​ൻ (27), റാ​ക്കി​ബ് ഇ​മാം അ​ൻ​സാ​രി(29), എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ലി​ഗ​ഡ് മു​സ്ലീം സ​ർ​വ​ക​ലാ​ശാ​ലാ ബി​രു​ദ​ധാ​രി​ക​ളാ​ണ് ഇ​വ​ർ.

പ്ര​തി​ക​ളി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ണും പെ​ൻ​ഡ്രൈ​വും പി​ടി​ച്ചെ​ടു​ത്തു. ഐ​എ​സു​മാ​യി മ​റ്റു​ള്ള ആ​ളു​ക​ളെ ബ​ന്ധി​പ്പി​ക്കാ​ൻ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി ശ്ര​മ​ങ്ങ​ൾ ന​ട​ത്താ​ൻ ഇ​വ​ർ ശ്ര​മി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് ക​ണ്ടെ​ത്തി.

സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ ആ​ളു​ക​ൾ​ക്കി​ട​യി​ൽ ഐ​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ലേ​ഖ​ന​ങ്ങ​ൾ പ്ര​തി​ക​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നു. മാ​ത്ര​മ​ല്ല താ​ൽ​പ​ര​രാ​യ ആ​ളു​ക​ളെ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​മാ​യി ഇ​വ​ർ ബ​ന്ധ​പ്പെ​ടു​ത്തു​ക​യും ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ “ഭീ​ക​ര ജി​ഹാ​ദി​ന്” ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​വ​ർ പ​ദ്ധ​തി ഇ​ട്ടി​രു​ന്ന​താ​യി ക​ണ്ടെ​ത്തി.

ഇ​വ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യും ഐ​എ​സി​ന്‍റെ പാ​ന്‍ ഇ​ന്ത്യ നെ​റ്റ്‌​വ​ര്‍​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ദേ​ശ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Related posts

Leave a Comment