തെരഞ്ഞെടുപ്പിന്‍റെ‍ ചൂ​ടൊ​ഴി​ഞ്ഞു; മൂ​ന്നാ​റി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല തി​ര​ക്കി​ലേ​ക്ക്

മൂ​ന്നാ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പു തി​ര​ക്കു​ക​ള്‍ ഒ​ഴി​ഞ്ഞ​തോ​ടെ മൂ​ന്നാ​റി​ല്‍ സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങി. കു​ട്ടി​ക​ളു​ടെ പ​രീ​ക്ഷ​ക്കാ​ലം പ്ര​മാ​ണി​ച്ചും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​മാ​ണി​ച്ചും പൊ​തു​വേ തി​ര​ക്കു കു​റ​ഞ്ഞി​രു​ന്ന മൂ​ന്നാ​റി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി സ​ഞ്ചാ​രി​ക​ളു​ടെ ന​ല്ല തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സ​ഞ്ചാ​രി​ക​ള്‍ എ​ത്തിത്തുട​ങ്ങി​യ​തോ​ടെ മൂ​ന്നാ​റി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും വ​ലി​യ രീ​തി​യി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. വ​ര​യാ​ടു​ക​ളു​ടെ പ്ര​ജ​ന​ന കാ​ല​മാ​യ​തി​നാ​ല്‍ ഫെ​ബ്രു​വ​രി, മാ​ര്‍​ച്ച് മാ​സ​ങ്ങ​ളി​ല്‍ അ​ട​ച്ചി​ട്ടി​രു​ന്ന ഇ​ര​വി​കു​ളം നാ​ഷ​ണ​ല്‍ പാ​ര്‍​ക്ക് ഏ​പ്രി​ല്‍ ഒ​ന്നി​ന് തു​റ​ന്ന​തോ​ടെ ഓ​രോ ദി​വ​സ​വും ശ​രാ​ശ​രി മൂ​വാ​യി​ര​ത്തോ​ളം പേ​രാ​ണ് പാ​ര്‍​ക്ക് സ​ന്ദ​ര്‍​ശി​ച്ചു മ​ട​ങ്ങി​യ​ത്.

മ​റ്റു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും സ​ഞ്ചാ​രി​ക​ള്‍ കൂ​ടു​ത​ലാ​യി എ​ത്തിത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. മാ​ട്ടു​പ്പെ​ട്ടി, കൊ​ര​ണ്ട​ക്കാ​ട് ഫോ​ട്ടോ പോ​യി​ന്‍റ്, എ​ക്കോ പോ​യി​ന്‍റ്, പോ​ത​മേ​ട് വ്യൂ ​പോ​യി​ന്‍റ്, കു​ണ്ട​ള എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ കാ​ര്‍​ഷി​ക ക​മ്പോ​ള​മാ​യ വ​ട്ട​വ​ട​യി​ലും സ​ഞ്ചാ​രി​ക​ള്‍ നി​ര​വ​ധി എ​ത്തു​ന്നു​ണ്ട്. സ​ഞ്ചാ​രി​ക​ളെ പ്ര​തീ​ക്ഷിച്ച് തു​റ​ന്നി​രി​ക്കു​ന്ന വ്യാ​പാ​ര ശാ​ല​ക​ളി​ലും തെ​ര​ക്കേ​റി.

പാചകവാതക ക്ഷാ മം ഹോ​ട്ട​ല്‍ മേ​ഖ​ല​യെ ആ​ശ​ങ്ക​യാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ട​ച്ചു​കി​ട​ന്നി​രു​ന്ന ഹോ​ട്ട​ലു​ക​ള്‍ എ​ല്ലാം​ത​ന്നെ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി മൂ​ന്നാ​ര്‍ ടൗ​ണി​ല്‍ മാ​ത്രം ചെ​റു​തും വ​ലു​തു​മാ​യ മു​പ്പ​തോ​ളം ഹോ​ട്ട​ല​ക​ളാ​ണ് അ​ട​ച്ചി​ട്ടി​രു​ന്ന​ത്.

ഹോ​ട്ട​ല്‍ മു​റി​ക​ള്‍ എ​ല്ലാം​ത​ന്നെ വ​രും ദി​വ​സ​ങ്ങ​ള്‍ ബു​ക്കിം​ഗ് ആ​കു​ന്ന സൂ​ച​ന​യാ​ണു​ള്ള​ത്. വാ​ഹ​ന പാ​ര്‍​ക്കിം​ഗ് ആ​ണ് മൂ​ന്നാ​ര്‍ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്‌​നം. ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താന്‍ പ​ത്തു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് കോ​ടി​ക​ള്‍ മു​ട​ക്കി നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച ഓ​വ​ര്‍​ബ്രി​ഡ്ജ് നി​ര്‍​മാ​ണം എ​ങ്ങു മെ​ത്തി​യി​ട്ടി​ല്ല.

Related posts

Leave a Comment