പ​​​ല​​​സ്തീ​​​നി​​​ൽ പു​​​തി​​​യ സം​​​ഘ​​​ർ​​​ഷം ഉ​​​ട​​​ലെ​​​ടു​​​ക്കുമോ? തീ​​​വ്ര​​​ദേ​​​ശീ​​​യ​​​വാ​​​ദി​​​ക​​​ളു​​​ടെ മാർച്ച് ; ജ​​റുസലെമിൽ വീണ്ടും അസ്വസ്ഥതകൾ

ജ​​​റു​​​സ​​​ലെം: കി​​​ഴ​​​ക്ക​​​ൻ ജ​​​റുസ​​​ലെ​​​മി​​​ലെ പ​​​ല​​​സ്തീ​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മാ​​​ർ​​​ച്ച് ന​​​ട​​​ത്തു​​​മെ​​​ന്ന ഇ​​​സ്ര​​​യേ​​​ലി​​​ലെ തീ​​​വ്ര​​​ദേ​​​ശീ​​​യ​​​വാ​​​ദി​​​ക​​​ളു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു വ​​​ഴി​​​തെ​​​ളി​​​ക്കു​​​മെ​​​ന്ന് ഹ​​​മാ​​​സ്.

ഇ​​​തു​​​വ​​​ഴി പ​​​ല​​​സ്തീ​​​നി​​​ൽ പു​​​തി​​​യ സം​​​ഘ​​​ർ​​​ഷം ഉ​​​ട​​​ലെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണ് ഹ​​​മാ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. പ്ര​​​കോ​​​പ​​​നം സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണ് മാ​​​ർ​​​ച്ചി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും ഹ​​​മാ​​​സ് നേ​​​തൃ​​​ത്വം പ്ര​​​തി​​​ക​​​രി​​​ച്ചു.

ഗാ​​​സ​​​യി​​​ലും വെ​​​സ്റ്റ്ബാ​​​ങ്കി​​​ലും പ്ര​​​തി​​​ഷേ​​​ധ​​​വും ഹ​​​മാസിന്‍റെ നേതൃ ത്വത്തിൽ സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

മേ​​​ഖ​​​ല​​​യി​​​ൽ വീ​​​ണ്ടും സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ ഉ​​​ട​​​ലെ​​​ടു​​​ക്കു​​​ന്ന​​​ത് ന​​​ഫ്താ​​​​​​​​​​​​​​ലി ബെ​​​​​​​​​​​​​​ന്ന​​​​​​​​​​​​​​റ്റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ​​​പു​​​തി​​​യ ഇ​​​സ്രേ​​​ലി സ​​​ർ​​​ക്കാ​​​രി​​​നും വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്.

മാ​​​ർ​​​ച്ചി​​​നെ​​​തി​​​രേ​​​യു​​​ള്ള പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​ര​​​വ​​​ധി ബ​​​ലൂ​​​ണു​​​ക​​​ളാ​​​ണ് ഇ​​​സ്ര​​​യേ​​​ലി അ​​​തി​​​ർ​​​ത്തി മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് ഗാ​​​സ​​​യി​​​ൽ നി​​​ന്ന് തൊ​​​ടു​​​ത്തു​​​വി​​​ട്ട​​​ത്. നി​​​ര​​​വ​​​ധി​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ചെ​​​റി​​​യ അ​​​ഗ്നി​​​ബാ​​​ധ​​​ക​​​ൾ​​​ക്ക് ഇ​​​തു​​​ വ​​​ഴിതെ​​​ളി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ക​​​ഴി​​​ഞ്ഞ​​​മാ​​​സം പ​​​തി​​​നൊ​​​ന്നു​​​ദി​​​വ​​​സ​​​ത്തോ​​​ളം മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​സ്രേ​​​ലി സൈ​​​ന്യ​​​വും ഹ​​​മാ​​​സും അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​റി​​​ന് ഇ​​​രു​​​വി​​​ഭാ​​​ഗ​​​വും സ​​​മ്മ​​​തി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

Related posts

Leave a Comment