ലോ​ക്ഡൗ​ണി​ൽ അ​ട​ച്ചി​ട്ടിരു​ന്ന ഹോ​ട്ട​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം! ​ര​ക്താ​ർ​ബു​ദം പി​ടി​പെ​ട്ട ര​തീ​ഷി​ന്‍റെ ഏ​ക വ​രു​മാ​ന​മാ​ർ​ഗ​മാ​യി​രു​ന്നു ഈ ​ഹോ​ട്ട​ൽ…

കാ​യം​കു​ളം: ലോ​ക് ഡൗ​ണി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന ഹോ​ട്ട​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. കാ​യം​കു​ളം ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ക​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി ര​തീ​ഷിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗോ​ൾ​ഡ​ൻ സ്നാ​ക്സ് എ​ന്ന മി​നി ഹോ​ട്ട​ലി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.​

ഇ​രു​പ​തി​നാ​യി​രം രൂ​പ വി​ല​വ​രു​ന്ന സി​ഗ​റ​റ്റു​ക​ളും സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും മോ​ഷ​ണം പോ​യി. ക​ട​യു​ടെ പി​ൻ വ​ശ​ത്തെ വാ​തി​ൽ പൊ​ളി​ച്ചാ​യി​രു​ന്നു മോ​ഷ​ണം.

​ര​ക്താ​ർ​ബു​ദം പി​ടി​പെ​ട്ട ര​തീ​ഷി​ന്‍റെ ഏ​ക വ​രു​മാ​ന​മാ​ർ​ഗ​മാ​യി​രു​ന്നു ഈ ​ഹോ​ട്ട​ൽ. 2010ൽ ​വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​ലു​ക​ളു​ടെ സ്വാ​ധീ​ന​വും ന​ഷ്ട​പ്പെ​ട്ട ര​തീ​ഷ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ വ​ന്ന​ത്.

പി​ന്നീ​ട് ര​ക്താ​ർ​ബു​ദം വി​ല്ല​നാ​യ​തോ​ടെ ജീ​വി​തം വ​ഴി​മു​ട്ടി. തു​ട​ർ​ന്ന് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ചെ​റി​യ ഹോ​ട്ട​ൽ ആ​രം​ഭി​ക്കു​യാ​യി​രു​ന്നു. ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ​ഞ്ചി​യി​ലെ പൈ​സ​യും മോ​ഷ്ടാ​വ് ക​വ​ർ​ന്നു.​

ഏ​ക​ദേ​ശം ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യി ര​തീ​ഷ് കാ​യം​കു​ളം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment