ബ്ലാ​സ്റ്റേ​ഴ്‌​സ് പ​രി​ശീ​ല​ക​ൻ ഇ​വാ​ൻ വു​കു​മ​നോ​വി​ച്ചി​ന് എ​ഐ​എ​ഫ്എ​ഫ് നോ​ട്ടീ​സ്


മും​ബൈ: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ ഇ​വാ​ൻ വു​കു​മ​നോ​വി​ച്ചി​നു നോ​ട്ടീ​സ് അ​യ​ച്ച് എ​ഐ​എ​ഫ്എ​ഫ്. ഐ​എ​സ്എ​ല്ലി​ൽ 2023 സീ​സ​ണി​ൽ ബം​ഗ​ളൂ​രു എ​ഫ്‌​സി​ക്ക് എ​തി​രാ​യു​ള്ള നി​ർ​ണാ​യ​ക മ​ത്സ​രം ബ​ഹി​ഷ്ക​രി​ച്ച​തി​നാ​ണ് നോ​ട്ടീ​സ്.

പ​രി​ശീ​ല​ക​ൻ മ​ത്സ​ര​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി എ​ന്ന​താ​ണ് ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് വാ​ക്കൗ​ട്ട് ചെ​യ്ത​തി​നു പ​രി​ശീ​ല​ക​ന് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്.

എ​ഐ​എ​ഫ്എ​ഫി​ന്‍റെ 2021 ലെ ​ഡി​സ്‌​സി​പ്ലി​ന​റി കോ​ഡി​ലെ സെ​ക്ഷ​ൻ ര​ണ്ട് പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഇ​വാ​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment