മലയാളിക്ക് വേണ്ടാത്ത സം​സ്ഥാ​ന ഫ​ല​ത്തിന് തമിഴ്നാട്ടിൽ വൻ ഡിമാൻഡ്; കയറ്റി അയയ്ക്കുന്നത് ടൺ കണക്കിന്

കു​ന്നി​ക്കോ​ട് : സം​സ്ഥാ​ന ഫ​ല​ത്തി​ന് ത​മി​ഴ് വി​പ​ണി​യി​ൽ വ​ൻ ഡി​മാ​ന്‍റ്. പ്ര​തി​ദി​നം കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്ന് ട​ൺ ക​ണ​ക്കി​ന് ച​ക്ക​യാ​ണ് അ​തി​ർ​ത്തി ക​ട​ക്കു​ന്ന​ത്.കേ​ര​ള​ത്തി​ല്‍ ച​ക്ക​യു​ടെ സീ​സ​ണ്‍ ആ​കു​ന്ന​തോ​ടെ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രെ​ത്തി ക​ച്ച​വ​ടം ഉ​റ​പ്പി​ക്കു​ക​യാ​ണ് പ​തി​വ്.​

ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ശേ​ഖ​രി​ക്കു​ന്ന ച​ക്ക​ക​ള്‍ ദേ​ശീ​യ പാ​ത​യോ​ര​ത്ത് എ​ത്തി​ക്കു​ക​യും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ക​യും ചെ​യ്യും.​ വ​രി​ക്ക ച​ക്ക​യ്ക്കാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ​യു​ള്ള​ത്.​

നൂ​റു​രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ് വി​ല.​എ​ന്നാ​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ എ​ത്തു​ന്ന​തോ​ടെ ച​ക്ക​യു​ടെ വി​ല ഇ​തി​ലും വ​ര്‍​ധി​ക്കും.​അ​വി​ടെ ച​ക്ക​ച്ചു​ള​യ്ക്കാ​ണ് വി​ല.​ പ​ഴു​ത്ത വ​രി​യ്ക്ക​ച്ച​ക്ക​യു​ടെ ചു​ള​യൊ​ന്നി​ന് എ​ട്ട് രൂ​പ മു​ത​ല്‍ പ​തി​ന​ഞ്ച് രൂ​പ വ​രെ​യാ​ണ് വി​ല.​ വ​രി​ക്ക, തേ​ന്‍ വ​രി​ക്ക, ചെ​മ്പ​ര​ത്തി വ​രി​ക്ക, കൂ​ഴ എ​ന്നി​ങ്ങ​നെ പ​ല​ത​ര​ത്തി​ലു​ള്ള ച​ക്ക​ക​ള്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നും ക​യ​റ്റി​യ​യ​ക്കു​ന്നു​ണ്ട്.​

ക​റ​വൂ​ര്‍, ചെ​മ്പ​ന​രു​വി, അ​ച്ച​ന്‍​കോ​വി​ല്‍, ചാ​ലി​യ​ക്ക​ര, പാ​ടം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് ച​ക്ക​ക​ള്‍ അ​ധി​ക​വു​മെ​ത്തു​ന്ന​ത്.​ ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍​നി​ന്നും വ​ന്‍​തോ​തി​ല്‍ ച​ക്ക ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി​ അ​യ​ച്ചി​രു​ന്നു.​ഇ​ത്ത​വ​ണ സീ​സ​ണ്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ ത​ന്നെ ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.​

വ​ന​മേ​ഖ​ല​യി​ല്‍​നി​ന്നും ച​ക്ക​ക​ള്‍ ശേ​ഖ​രി​ച്ച്കൊ​ണ്ട് വി​ല്‍​ക്കു​ന്ന മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രും മേ​ഖ​ല​യി​ല്‍ ഉ​ണ്ട്.​ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ആ​വ​ശ്യ​ക്കാ​രാ​യു​ണ്ടെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ് . ഭ​ക്ഷ​ണ​ക്ര​മം പാ​ടേ മാ​റി​യ മ​ല​യാ​ളി ഇ​ത്ത​രം ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ഉ​പേ​ക്ഷി​ക്കു​മ്പോ​ള്‍ ഇ​വ​യു​ടെ ഗു​ണ​മ​റി​ഞ്ഞ മ​റു​നാ​ട്ടു​കാ​ര്‍ അ​വ​സ​രം പ്ര​യോ​ജ​ന​പെ​ടു​ത്തു​ക​യാ​ണ്.

 

Related posts