കുട്ടികൾക്ക് മൊബൈൽ വേണ്ട..! മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ഉ​പ​യോ​ഗം കു​ട്ടി​ക​ളി​ൽ മ​റ്റൊ​രു ല​ഹ​രി​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നുവെ​ന്ന് സി ദിവാ​ക​ര​ൻ എം​എ​ൽ​എ; ലഹരി ഉപയോഗത്തിലും കേ​ര​ളം മു​ന്നി​ല്‍

പോ​ത്ത​ൻ​കോ​ട്: ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ല്‍ കേ​ര​ള​മാ​ണ് മു​ന്നി​ലെ​ന്നു എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് . അ​യി​രൂ​പ്പാ​റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു​വ​രു​ന്ന ല​ഹ​രി ര​ഹി​ത വി​ദ്യാ​ലം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

കു​ട്ടി​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ഉ​പ​യോ​ഗം മ​റ്റൊ​രു ല​ഹ​രി​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നുവെ​ന്ന് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത സി.​ദി​വാ​ക​ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി പി.​അ​ശോ​ക്‌ കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​റ്റി​ങ്ങ​ൽ എ​എ​സ്പി ആ​ദി​ത്യ, പോ​ത്ത​ൻ​കോ​ട് സി​ഐ എ​സ്.​ഷാ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​രാ​ധാ​ദേ​വി, ബ്ലോ​ക്ക് അം​ഗം ന​സീ​മ, വാ​ർ​ഡ് അം​ഗം ടി. ​രാ​ജീ​വ് കു​മാ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. കൃ​ഷ്ണ​ലേ​ഖ, എ​ച്ച്.​എം. ബ​ദ​ർ സ​മ​ൻ, പി​ടി​എ​പ്ര​സി​ഡ​ന്‍റ് എ​ൻ.​ഹ​രീ​ഷ്, സി​പി​ഐ നേ​താ​വ് അ​നി​ൽ കു​മാ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ബി.​മോ​ഹ​ന​ൻ, സ്കൂ​ൾ വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ സി.​കൃ​ഷ്ണ​ൻ നാ​യ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts