ബ്ര​സീ​ൽ എം​ബ​സി​യു​ടെ  വി​രു​ന്നി​നു വി​ള​മ്പാൻ  തൃ​ശൂ​രി​ൽ ​നി​ന്ന്  ച​ക്ക

തൃ​ശൂ​ർ: അ​റു​പ​തു കി​ലോ ച​ക്ക ത​രാ​മോ​യെ​ന്ന് എം​ബ​സി ഓ​ഫ് ബ്ര​സീ​ൽ. ത​രാ​മ​ല്ലോ​യെ​ന്നു വ​ർ​ഗീ​സ് ത​ര​ക​ൻ. നാ​ളെ (ചൊ​വ്വാ​ഴ്ച) ബ്ര​സീ​ൽ റി​പ്പ​ബ്ലി​ക് ദി​ന​മാ​ണ്. റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​പ്പ് ഒ​രു​ക്കു​ന്ന വി​രു​ന്നി​നൊ​ടു​വി​ൽ വി​ള​ന്പു​ന്ന പ്ര​ധാ​ന ഇ​ന​മാ​യ ബ്ര​സീ​ലി​യ​ൻ ഡെ​സ​ർ​ട്ട് ത​യാ​റാ​ക്കാ​നാ​ണ് എം​ബ​സി ഇ​ത്ര​യും ച​ക്ക അ​ന്വേ​ഷി​ച്ച​ത്.

ച​ക്ക കി​ട്ടാ​ത്ത കാ​ല​ത്ത് ഡ​ൽ​ഹി​യി​ലെ ബ്ര​സീ​ൽ എം​ബ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ത്യ മു​ഴു​വ​ൻ അ​ന്വേ​ഷി​ച്ചു വ​ല​ഞ്ഞ​താ​ണ്. ഒ​ടു​വി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ർ​ത്താ​താ​ര​മാ​യ വ​ർ​ഗീ​സ് ത​ര​ക​ന്‍റെ കു​റു​മാ​ൽ കു​ന്നി​ലെ ആ​യു​ർ​ജാ​ക്ക് ഫാ​മി​നെ​ക്കു​റി​ച്ച് അ​വ​ർ മ​ന​സി​ലാ​ക്കി. 365 ദി​വ​സ​വും ച​ക്ക വി​ള​യു​ന്ന ഫാ​മി​ൽ​നി​ന്ന് ച​ക്ക കി​ട്ടു​മോ​യെ​ന്ന് ആ​രാ​ഞ്ഞു​കൊ​ണ്ട് ഫോ​ണ്‍ സ​ന്ദേ​ശ​മാ​ണ് ആ​ദ്യം ല​ഭി​ച്ച​ത്.

പി​റ​കേ എം​ബ​സി​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ് ബ്രെ​ണോ ഹെ​ർ​മ​ൻ ഒ​പ്പു​വ​ച്ച ക​ത്തും വ​ന്നു. അ​വ​രു​ടെ അ​ഭ്യ​ർ​ഥ​ന അ​നു​സ​രി​ച്ച് പ​ഴു​ക്കാ​റാ​യ ച​ക്ക വി​ള​വെ​ടു​ത്ത് പാ​യ്ക്കു ചെ​യ്ത് എ​യ​ർ കാ​ർ​ഗോ വ​ഴി​യാ​ണ് അ​യ​ച്ചു​കൊ​ടു​ത്ത​ത്. ബ്ര​സീ​ലി​ൽ ച​ക്ക വി​ശി​ഷ്ട വി​ഭ​വ​മാ​ണ്. കേ​ന്ദ്ര​മ​ന്ത്രി​മാ​രും വി​വി​ധ എം​ബ​സി അ​ധി​കൃ​ത​രും പ​ങ്കെ​ടു​ക്കു​ന്ന വി​രു​ന്നി​ൽ വ​ർ​ഗീ​സ് ത​ര​ക​ന്‍റെ ച​ക്ക​കൊ​ണ്ടു ത​യാ​റാ​ക്കി​യ ഡെ​സ​ർ​ട്ടും വി​ശി​ഷ്ട വി​ഭ​വ​മാ​കും. ഫോൺ 94477 38074

Related posts