ലൈബീരിയ ഓണംകേറാമൂലയല്ല! ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ കളിയാക്കല്‍, വിനീത് ശ്രീനിവാസന് ലൈബീരിയന് മലയാളികളുടെ മധുര പ്രതികാരം!

laiജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലെ ലൈബീരിയ എന്ന രാജ്യത്തെ കുറിച്ചുള്ള മോശം പരാമര്‍ശങ്ങള്‍ (ദൈവത്തിനുപോലും വേണ്ടാത്ത നാട്, ദുബായ് ജയിലിനേക്കാള്‍ ദയനീയം തുടങ്ങിയവ) വളരെവേദനയോടെയാണ് ഇവിടെയുള്ള മലയാളികള് ശ്രവിച്ചത്. അവരുടെ ബന്ധുമിത്രാദികള്‍ക്കുപോലും അത് വേദന ഉളവാക്കി. ഇതിനെതിരെ പ്രതികരിക്കണമെന്ന ആവശ്യവുമായി നിരവധിപേര് ലൈബീരിയായിലെ മലയാളി പ്രവാസികളുടെ സംഘടന ആയ മഹാത്മാ കള്‍ച്ചറല്‍ സെന്ററിന്റെ ഭാരവാഹികളെ സമീപിക്കുകയുണ്ടായി.

എന്നാല്‍ നിയ മനടപടികളിലൂടെയോ കേവലം പ്രസ്താവനകളിലൂടെയോ അല്ല ഇതിനെതിരേ പ്രതികരിക്കേണ്ടത് എന്നുള്ള സംഘടനയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിയിലൂടെ ഈ ധാരണ തിരുത്തിക്കുന്നതാണ് നല്ലതെന്ന് തീരുമാനിച്ചു. ലൈബീരിയ ദൈവത്തിന്റെ സ്വന്തം രാജ്യമാണെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുവാന്‍ ഈ വര്‍ഷത്തെ ഓണാഘോഷം ” ഓണക്കൂട്ടം 2016 ” എന്ന പേരില്‍ 51 തരം വിഭവങ്ങളുമായി ഓണസദ്യയും മനോഹരമായ കലാപരിപാടികളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു.

ആഫ്രിക്കന്‍ പ്രവാസികള്‍ക്കിടയില്‍ പ്രത്യേകിച്ചും ഒരു പക്ഷേ ലോകത്തെ എല്ലാ പ്രവാസികള്‍ക്കിടയിലും 51 വിഭവങ്ങളോടുകൂടിയ ഓണസദ്യ ഒരു ആദ്യാനുഭവം ആയിരിക്കും. സെപ്റ്റംബര്‍ 11 ഞായറാഴ്ച നടക്കുന്ന ഈപരിപാടിക്ക് നേതൃത്വം നല്കിക്കൊണ്ട് മഹാത്മാ കള്‍ച്ചറല്‍ സെന്റര്‍ ലൈബീരിയയുടെ പ്രസിഡണ്ട് ജസ്റ്റിന് ജോര്‍ജും, സെക്രട്ടറി െ്രെപജിന്‍ പ്രകാശും നേതൃത്വം നല്കും.

വാല്‍ക്കഷണം: 2010 ലെ ഓണാഘോഷത്തിലും ഓണസദ്യയിലും ജേക്കബ് അച്ചായന് പങ്കെടുത്തിരുന്നു.

Related posts