നവ്യയെ കണ്ടപ്പോള്‍ എല്ലാം മറന്ന് ജഗതി ശ്രീകുമാര്‍ പാടി…’മാണിക്യവീണയുമായെന്‍ മനസിന്റെ താമര…’! പ്രിയപ്പെട്ട അമ്പിളിച്ചേട്ടനുമൊത്തുള്ള സന്തോഷ നിമിഷങ്ങള്‍ പങ്കുവച്ച് നവ്യ നായര്‍

അപ്രതീക്ഷിതമായെത്തിയ അപകടത്തെ തുടര്‍ന്നുള്ള നടന്‍ ജഗതി ശ്രീകുമാറിന്റെ നിലവിലെ അവസ്ഥ അദ്ദേഹത്തെ ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കുന്നത്.

അദ്ദേഹത്തിന്റെ സ്വതസിദ്ധമായ തമാശകള്‍ വെള്ളിത്തിരയില്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് സിനിമാ പ്രേമികള്‍ എല്ലാവരും. വാഹനാപകടത്തില്‍ നിന്ന് ജീവിതത്തിലേക്ക് ചിരിച്ചുകൊണ്ട് കടന്നെത്തിയെങ്കിലും പരിപൂര്‍ണ സുഖം പ്രാപിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല എന്നത് ആരാധകരുടെ പ്രതീക്ഷകളെ കെടുത്തുന്നു. എങ്കില്‍ പോലും വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സഹായം കൊണ്ട് വീല്‍ച്ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം.

മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും ആരാധകരും എപ്പോഴും ജഗതിയുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കാറുമുണ്ട്. അക്കൂട്ടത്തിലാണ് നവ്യ നായര്‍ ജഗതിയെ കാണാനെത്തിയത്. അമ്മയ്ക്കൊപ്പമെത്തിയ നവ്യ ഏറെനേരം ജഗതിയോടൊപ്പം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. ജഗതിയുടെ വിശേഷങ്ങള്‍ ചോദിച്ചും കണ്ടും അറിഞ്ഞ നവ്യ അദ്ദേഹത്തിന് ഓര്‍ത്തുവയ്ക്കാന്‍ സുന്ദര നിമിഷങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.

ഏറെക്കാലത്തിന് ശേഷം ജഗതി മനം നിറഞ്ഞ് പാടുകയും ചെയ്തു. ‘മാണിക്യവീണയുമായെന്‍ മനസിന്റെ’ എന്നു തുടങ്ങുന്ന ഗാനം ഇരുവരും ചേര്‍ന്ന് മനോഹരമായി പാടുകയായിരുന്നു. സന്ദര്‍ശനത്തിന്റെ വിശേഷങ്ങളും ഗാനാലാപനവും താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

Ever memorable moments in my life … i was nothing but choked with emotions ..

A post shared by Navya Nair (@navyanair143) on

Related posts