അവരും മനുഷ്യരാണ്..! തടവിൽ കഴിയുന്ന ആളിന്‍റെ മനുഷ‍്യാവകാശവും സംരക്ഷിക്കപ്പെടണം;വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജയിൽ ത​ട​വു​കാ​ര​നാ​യ വി​ൽ​സ​ന്‍റെ പ​രാ​തി​യി​ലാ​ണ് കമ്മീഷന്‍റെ ‍ഉത്തരവ്

തൃ​ശൂ​ർ: ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​ട്ടും അ​സ്വ​സ്ഥ​ത​ക​ൾ തു​ട​രു​ന്ന വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ര​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​നു മു​ന്പി​ലെ​ത്തി​ച്ച് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നു സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. ത​ട​വു​കാ​ര​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി സം​ബ​ന്ധി​ച്ച് ജ​യി​ൽ ഐ​ജി സ​മ​ർ​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെ ക​മ്മീ​ഷ​ൻ വി​മ​ർ​ശി​ച്ചു.

ര​ണ്ടു​ത​വ​ണ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ ത​ട​വു​കാ​ര​ന്‍റെ സ്ഥി​തി നേ​രി​ട്ടു ചോ​ദി​ച്ച​റി​യാ​തെ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് സ​ത്യ​സ​ന്ധ​മ​ല്ലെ​ന്നും ത​ട​വി​ൽ ക​ഴി​യു​ന്ന ഒ​രാ​ളി​ന്‍റെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും കെ. ​മോ​ഹ​ൻ​കു​മാ​ർ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ 2521-ാം ന​ന്പ​ർ ത​ട​വു​കാ​ര​നാ​യ വി​ൽ​സ​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

2014 സെ​പ്റ്റം​ബ​ർ 30 നും 2016 ​ഡി​സം​ബ​ർ 23 നും ​വി​ൽ​സ​ണ്‍ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ​ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് (സ്കോ​ട്ടം ഹൈ​ഡ്രോ​സി​ൽ) വി​ധേ​യ​നാ​യി​രു​ന്നു. ത​ട​വു​കാ​ര​ന്‍റെ രോ​ഗ​വി​വ​രം സം​ബ​ന്ധി​ച്ച് അ​യാ​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​തെ ഐ​ജി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച രീ​തി സ്വ​ഭാ​വി​ക നീ​തി​ക്ക് ഇ​ണ​ങ്ങു​ന്ന​ത​ല്ലെ​ന്നു ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ത്ക​ണ്ഠ​യു​ണ്ടെ​ന്നു ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ത​ട​വി​ൽ ക​ഴി​യു​ന്ന​യാ​ൾ​ക്ക് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ചി​കി​ത്സി​ക്കാ​ൻ പ​രി​മി​തി​യു​ണ്ട്. ത​ട​വു​കാ​ര​നാ​യി തു​ട​രു​ന്ന കാ​ല​യ​ള​വി​ൽ വേ​ണ്ട ചി​കി​ത്സ ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നു ചു​മ​ത​ല​യു​ണ്ടെ​ന്നു ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. പ​രാ​തി​ക്കാ​ര​നു ത​ന്‍റെ രോ​ഗ​വി​വ​രം സം​ബ​ന്ധി​ച്ച് ജ​യി​ൽ സൂ​പ്ര​ണ്ടി​നു രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കാ​മെ​ന്നും ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു.

ഉ​ത്ത​ര​വും റി​പ്പോ​ർ​ട്ടും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം മേ​ധാ​വി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടും പ​രാ​തി​ക്കാ​ര​ന് അ​ടി​യ​ന്ത​ര​മാ​യി ന​ൽ​കി​യ ശേ​ഷം വി​വ​രം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്നു വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ടി​നു ക​മ്മീ​ഷ​ൻ നി​ർ​ദേശം ന​ൽ​കി. ഉ​ത്ത​ര​വ് ജ​യി​ൽ ഡി​ജി​പി​ക്കും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ ​കോ​ള​ജ് സൂ​പ്ര​ണ്ടി​നും അ​യ​ച്ചു​കൊ​ടു​ത്തു.

Related posts