കഷ്ടം തന്നെ കഷ്ടം; ഇതെന്തൊരു ജയിലാണ്! 30 പേര്‍ക്കായി നിര്‍മിച്ചിരിക്കുന്ന സെല്ലുകളില്‍ 130 പേര്‍

jailഫിലിപ്പിന്‍സ് പ്രസിഡന്റ് റൊഡ്രിഗോ ഡുട്ടെര്‍ട്ടെ രാജ്യത്തെ മയക്കുമരുന്നു കള്ളക്കടത്തുകാര്‍ക്കെതിരേ നടത്തുന്ന സന്ധിയില്ലാ സമരമൊക്കെ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇങ്ങനെ പിടിക്കപ്പെട്ട ക്രിമിനലുകള്‍ സര്‍ക്കാരിനു വീണ്ടും തലവേദനയാവുകയാണ്. ഫിലിപ്പിന്‍സിലെ ജയിലുകള്‍ ലോകത്തിലെ തന്നെ ഏറ്റവും തിങ്ങിനിറഞ്ഞ ജയിലുകളായി മാറിയിരിക്കുകയാണ്.

30 പേര്‍ക്കായി നിര്‍മിച്ചിരിക്കുന്ന സെല്ലുകളില്‍ 130 പേരേയാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. വിവിധ മയക്കുമരുന്നു കേസുകളില്‍ പിടിക്കപ്പെട്ടവര്‍ തോളോടു തോളുരുമിയാണ് ജയിലില്‍ കഴിയുന്നത്. 800 തടവുപുള്ളികളെ പാര്‍പ്പിക്കാനായി നിര്‍മിച്ച ക്വന്‍സണ്‍ സിറ്റി ജയിലില്‍ ഇപ്പോള്‍ 3000 തടവുകാര്‍ ഉണ്ട്. ഇവര്‍ക്ക്് സെല്ലിനുള്ളില്‍ ഒന്നനങ്ങാന്‍ പോലുമാവാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ ജൂലൈയില്‍ ആരംഭിച്ച പ്രസിഡന്റിന്റെ മയക്കുമരുന്നു വേട്ടയെ തുടര്‍ന്ന് 40,000 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.

Related posts