ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ ഭർത്താവിനെ കണ്ടെത്താൻ പതിനെട്ട് വർഷത്തിന്ശേഷം ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പുറപ്പെടുവിച്ച് പോലീസ്

നാ​ദാ​പു​രം:​ എ​ട​ച്ചേ​രി വേ​ങ്ങോ​ളി​യി​ല്‍ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ 18 വ​ര്‍​ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​ പ്ര​തി​ക്കെ​തി​രേ പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി.​എ​ട​ച്ചേ​രി വേ​ങ്ങോ​ളി സ്വ​ദേ​ശി ഹ​മീ​ദ് ആ​യാ​ട​ത്തി​ല്‍ എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യാ​ണ് എ​ട​ച്ചേ​രി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി​യ​ത്.2001 സ​പ്തം​ബ​ര്‍ എ​ട്ടി​നാ​ണ് ഹ​മീ​ദി​ന്‍റെ ഭാ​ര്യ ജ​മീ​ല​യെ പ്ര​തി ത​ല​യ്ക്ക​ടി​ച്ചും ശ്വാ​സംമു​ട്ടി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ​ത്.​

നി​സ്‌​ക്കാ​ര​ത്തി​നി​ടെ ജ​മീ​ല​യെ മാ​ര​ക​മാ​യി അ​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും മ​ര​ണം ഉ​റ​പ്പുവ​രു​ത്താ​നാ​യി വ​സ്ത്രം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ല്‍ ചു​റ്റി ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യുമാ​യി​രു​ന്നെ​ന്നാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.​ സം​ഭ​വ​ത്തി​നുശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ നാ​ളി​തുവ​രെ​യാ​യി ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.​

മം​ഗ​ലാ​പു​രം,കാ​സ​ര്‍​ഗോ​ഡ് ഭാ​ഗ​ങ്ങ​ളി​ല്‍ ക​ണ്ടെ​ന്ന വി​വ​ര​ങ്ങ​ളെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ളും പോ​ലീ​സും ഇ​വി​ട​ങ്ങ​ളി​ല്‍ തെര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.​ കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി​ക​ള്‍ ഉ​ണ്ടാ​യി​ല്ലെ​ന്ന് ജ​മീ​ല​യു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു.​

ജമീലയുടെ ഘാ​ത​ക​നെ ക​ണ്ടെ​ത്താ​ന്‍ 2001 മു​ത​ല്‍ മാ​റി മാ​റി വ​ന്ന മു​ഖ്യമ​ന്ത്രി​മാ​ര്‍​ക്കും ഡി​ജി​പി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും മ​ന്ത്രി​മാ​ര്‍​ക്കും നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി​യെ​ങ്കി​ലും നി​രാ​ശ മാ​ത്ര​മാ​യി​രു​ന്നു ഫ​ലം.2006 ല്‍ ​അ​ന്ന​ത്തെ വ​ട​ക​ര സി​ഐ ആ​യി​രു​ന്ന പി.​പി.​സ​ദാ​ന​ന്ദ​ന്‍ കേ​സ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കോ​ട​തി​യി​ല്‍ കു​റ്റ പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

2011 ല്‍ ​കേ​സ് ക്രൈം ​ഡി​റ്റാ​ച്ച്മെ​ന്‍റ് ഏ​റ്റെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ തൊ​ട്ടി​ല്‍പാ​ല​ത്തി​നി​ടു​ത്ത് ബ​ന്ധു​വി​ന്‍റെ വി​വാ​ഹ വീ​ട്ടി​ല്‍ പ്ര​തി എ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥി​രീക​രി​ച്ചെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് മ​ക​ന്‍ പ​റ​യു​ന്നു.​ പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ സ്വാ​ധീ​ന​മാ​ണ് കേ​സ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​താ​യ​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു.

Related posts