ജാ​ന്‍​കോ കാരണം വേണു പെട്ടു! ആ​വ​ള ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം പോ​യ വി​ഗ്ര​ഹം ക​ണ്ടെ​ത്തി

പേ​രാ​മ്പ്ര : ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യ ആ​വ​ള ഖോ​ര​ന്‍​കു​ള​ങ്ങ​ര പ​ര​ദേ​വ​ത ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹം ക​ണ്ടെ​ത്തി. ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്തു​ള്ള റോ​ഡി​നോ​ട് ചേ​ര്‍​ന്ന് ‘സം​സ്‌​കാ​ര’ ക്ല​ബി​ന്‍റെ പി​ന്‍​വ​ശം ചെ​റി​യാ​ണ്ടി രാ​ജ​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ക​ട​യോ​ട് ചേ​ര്‍​ന്നാ​ണ് വി​ഗ്ര​ഹം ക​ണ്ടെ​ത്തി​യ​ത്.

പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ വി​ഗ്ര​ഹം ക​ട​യു​ടെ സ​മീ​പ​ത്തു​ള്ള പൂ​ഴി​യി​ല്‍ കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. റൂ​റ​ല്‍ എ​സ്പി​യു​ടെ സ്പ​ഷ്യ​ല്‍ സ്‌​ക്വാ​ഡി​ലെ കെ.​പ്ര​ദീ​പ​നും മേ​പ്പ​യ്യൂ​ര്‍ പോ​ലീ​സും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ഗ്ര​ഹം ക​ണ്ടെ​ടു​ത്ത​ത്.

പ​യ്യോ​ളി ഡോ​ഗ് സ്‌​ക്വാ​ഡി​ല്‍ നി​ന്നു​മെ​ത്തി​യ ജാ​ന്‍​കോ എ​ന്ന പോലീസ് നാ​യ മ​ണം പി​ടി​ച്ച് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള വേ​ണു എ​ന്ന​യാ​ളു​ടെ വീ​ടി​ന്‍റെ ഗേ​റ്റ് വ​രെ​യെ​ത്തി അ​വി​ടെ നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ ക്ഷേ​ത്ര പ​രി​പാ​ല​ക​നാ​ണ്.

വ​ട​ക​ര നി​ന്നെ​ത്തി​യ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​നാ​യ എ.​കെ. ജി​ജീ​ഷ് പ്ര​സാ​ദ് വി​ഗ്ര​ഹം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വി​ര​ല​ട​യാ​ള​മൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. നാ​യ ഓ​ടി​യെ​ത്തി​യ വീ​ടി​ന്‍റെ ഉ​ട​മ പു​തി​യേ​ട​ത്ത് വേ​ണു(51) നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. .

മേ​പ്പ​യ്യൂ​ര്‍ പൊ​ലീ​സ് ഇ​ന്‍​സ്പ​ക്ട​ര്‍ ജി. ​അ​നൂ​പ്, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ.​കെ. സ​ജീ​ഷ്, അ​ഡീ.​എ​സ്ഐ കെ.​പി. ഭാ​സ്‌​ക​ര​ന്‍, ഓ​ഫീ​സ​ര്‍​മാ​രാ​യ പി. ​അ​സ്സ​ന്‍​കു​ട്ടി, സി.​കെ. ഷൈ​ജു എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts