ശ്രീദേവിയുടെ ലുക്കില്‍ ജാന്‍വിയെത്തി; മുടങ്ങിയ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക്

അ​മ്മ ശ്രീ​ദേ​വി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് മു​ട​ങ്ങി​യ ആ​ദ്യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് സെ​റ്റി​ലേ​ക്ക് ജാ​ൻ​വി മ​ട​ങ്ങി​യെ​ത്തി. വ്യാ​ഴാ​ഴ്ച​യാ​ണ് ശ്രീ​ദേ​വി​യെ ഓ​ർ​മി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ വേ​ഷം ധ​രി​ച്ച ജാ​ൻ​വി​യു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ര​ന്ന​ത്. ആ​ദ്യ ചി​ത്രം ധ​ഡ​കി​ലെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വേ​ഷ​മാ​യി​രു​ന്നു അ​ത്.

ധ​ഡ​കി​ന്‍റെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.സെ​ലി​ബ്രി​റ്റി ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ വൈ​റ​ൽ ഭ​യാ​നി​യാ​ണ് ജാ​ൻ​വി​യു​ടെ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. ശ്രീ​ദേ​വി​യു​ടെ ഇം​ഗ്ലീഷ് വിം​ഗ്ലീഷ് ചി​ത്ര​ത്തി​ലെ ലു​ക്ക് ആ​ണ് ജാ​ൻ​വി​യ്ക്കെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. ശ്രീ​ദേ​വി​യു​മാ​യി ധാ​രാ​ളം സാ​മ്യം തോ​ന്നു​ന്ന ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

ഇ​ഷാ​ൻ ഖ​ട്ട​ർ നാ​യ​ക​നാ​കു​ന്ന ചി​ത്ര​മാ​ണ് ധ​ഡ​ക്. ക​ര​ണ്‍ ജോ​ഹ​ർ നി​ർ​മി​ക്കു​ന്ന ചി​ത്രം ജൂ​ലൈ 6ന് ​റി​ലീ​സ് ചെ​യ്യും. ഫെ​ബ്രു​വ​രി 24നാ​ണ് ദു​ബാ​യി​ൽ​വ​ച്ച് ശ്രീ​ദേ​വി മ​രി​ച്ച​ത്. നി​യ​മ ന​ട​പ​ടി​ക്കൊ​ടു​വി​ൽ 28ന് ​ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം മും​ബൈ​യി​ലെ​ത്തിച്ചു. തു​ട​ർ​ന്ന് മും​ബൈ​യി​ൽ​വ​ച്ച് ത​ന്നെ ശ്രീ​ദേ​വി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തി. എ​ന്നാ​ൽ മകൾ ജാ​ൻ​വി നാ​യി​ക​യാ​വു​ന്ന ചി​ത്രം കാ​ണാ​ൻ കാ​ത്തു​നി​ൽ​ക്കാ​തെ​യാ​ണ് ശ്രീ​ദേ​വി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

Related posts