ഇന്ത്യയിലായിരുന്നെങ്കിലോ ? ട്രെയിന്‍ 20 സെക്കന്‍ഡ് നേരത്തെ പുറപ്പെട്ടു; മാപ്പുപറഞ്ഞ് റെയില്‍വേ; ജപ്പാന്‍ റെയില്‍വേയുടെ മാപ്പപേക്ഷ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

മി​ക​ച്ച യാ​ത്രാ സേ​വ​ന​ത്തി​ന് പേ​രു​കേ​ട്ട ജ​പ്പാ​ൻ റെ​യി​ൽ​വേയുടെ മാപ്പപേക്ഷയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കാരണം രസകരമാണ്. ഷെഡ്യൂൾ ചെയ്ത സമയത്തിനും ഇ​രു​പ​ത് സെ​ക്ക​ൻ​ഡ് മു​ൻ​പേ ട്രെ​യി​ൻ പു​റ​പ്പെ​ട്ട​തിനാണ് അവർ യാത്രക്കാരോട് മാപ്പുചോദിച്ചത്. സ​മ​യ​നി​ഷ്ഠയി​ലൂ​ടെ​യും മ​ര്യാ​ദ​പൂ​ർ​ണ​മാ​യ പെ​രു​മാ​റ്റ​ത്തി​ലൂ​ടെ​യും ലോ​ക​ശ്ര​ദ്ധ​പി​ടി​ച്ചു പ​റ്റി​യ ജ​പ്പാ​ൻ റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഈ നടപടി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്.

തലസ്ഥാനമായ ടോ​ക്കി​യോ​യേ​യും വ​ട​ക്ക​ൻ​മേ​ഖ​ല​യേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന സു​കു​ബ എ​ക്സ്പ്ര​സ് ട്രെ​യി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മി​യാ​മി ന​ഗ​രേ​യ​മ സ്റ്റേ​ഷ​നി​ൽ നി​ന്നും 9:44:20ന് ​പു​റ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ട്രെ​യി​ൻ പു​റ​പ്പെ​ടേ​ണ്ട സ​മ​യം 9:44:40 ആ​യി​രു​ന്നു. തു​ട​ർ​ന്ന് ട്രെ​യി​ൻ ന​ഷ്ട​പ്പെ​ട്ട ഒ​രാ​ൾ അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇതാണ് അധികൃതരെ മാപ്പുപറയാൻ പ്രേരിപ്പിച്ചത്.

കൃ​ത്യനി​ഷ്ഠ​യാ​ണ് ബു​ള്ള​റ്റ് ട്രെ​യി​ൻ അ​ട​ക്ക​മു​ള്ള ഇവിടുത്തെ റെ​യി​ൽ​വേ സ​ർ​വീ​സി​നെ ലോ​ക പ്ര​ശ​സ്ത​മാ​ക്കു​ന്ന​ത്. സമയത്തിൽ നേ​രി​യ വ്യ​ത്യാ​സം വ​ന്നാ​ൽ പോ​ലും അ​ധികൃ​ത​ർ യാ​ത്ര​ക്കാ​രോ​ട് മാ​പ്പ് പ​റ​യാ​റു​ണ്ട്. ഇ​വി​ടെ എ​ല്ലാ റൂ​ട്ടി​ലൂ​ടെ​യും മി​നി​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ട്രെ​യി​നു​ക​ൾ ക​ട​ന്നുപോ​കു​ന്ന​ത്. സ​മ​യ​ത്തി​ൽ വരുന്ന ചെറിയ വ്യ​ത്യാ​സം പോലും വ​ലി​യ പ്ര​ശ്ന​ങ്ങൾ വരുത്തിവച്ചേക്കാം.

Related posts