ജരൻവാല കലാപം: ക്രൈസ്തവ സഹോദരങ്ങൾ കുറ്റവിമുക്തർ

ലാ​​ഹോ​​ർ: 24 പ​​ള്ളി​​ക​​ളും ഒ​​ട്ടേ​​റെ ക്രൈ​​സ്ത​​വ​​ഭ​​വ​​ന​​ങ്ങ​​ളും ചു​​ട്ടെ​​രി​​ക്ക​​പ്പെ​​ട്ട ജ​​ര​​ൻ​​വാ​​ല ക​​ലാ​​പ​​ത്തി​​നു കാ​​ര​​ണ​​ക്കാ​​രെ​​ന്ന് ആ​​രോ​​പി​​ക്ക​​പ്പെ​​ട്ട ക്രൈ​​സ്ത​​വ സ​​ഹോ​​ദ​​ര​​ങ്ങ​​ളെ പാ​​ക്കി​​സ്ഥാ​​ൻ കോ​​ട​​തി കു​​റ്റ​​വി​​മു​​ക്ത​​രാ​​ക്കി. ഉ​​മ​​ർ സ​​ലീം (റോ​​ക്കി), ഉ​​മെ​​യ്ർ സ​​ലീം (രാ​​ജ) സ​​ഹോ​​ദ​​ര​​ങ്ങ​​ളോ​​ട് മു​​സ്‌​​ലിം​​ക​​ൾ വ്യ​​ക്തി​​വി​​രോ​​ധം തീ​​ർ​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് ഫൈ​​സ​​ലാ​​ബാ​​ദി​​ലെ തീ​​വ്ര​​വാ​​ദ​​വി​​രു​​ദ്ധ കോ​​ട​​തി ക​​ണ്ടെ​​ത്തി.

2023 ഓ​​ഗ​​സ്റ്റ് 16നാ​​ണ് ലാ​​ഹോ​​റി​​ൽ​​നി​​ന്ന് 130 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള ജ​​ര​​ൻ​​വാ​​ല​​യി​​ൽ ക്രൈ​​സ്ത​​വ​​രെ ജ​​ന​​ക്കൂ​​ട്ടം ആ​​ക്ര​​മി​​ച്ച​​ത്. ഖു​​റാ​​ൻ താ​​ളു​​ക​​ൾ കീ​​റി​​യ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​താ​​ണ് ക​​ലാ​​പ​​ത്തി​​നു പ്രേര​​ണ​​യാ​​യ​​ത്. തീ​​വ്ര​​നി​​ല​​പാ​​ടു​​ക​​ൾ പു​​ല​​ർ​​ത്തു​​ന്ന തെ​​ഹ്‌​​രി​​ക് എ ​​ല​​ബ്ബാ​​യി​​ക് പാ​​ക്കി​​സ്ഥാ​​ൻ എ​​ന്ന പാ​​ർ​​ട്ടി അ​​ക്ര​​മ​​ത്തി​​നു നേ​​തൃ​​ത്വം ന​​ല്കി​​. പ​​ള്ളി​​ക​​ൾ​​ക്കു പു​​റ​​മേ 86 ക്രൈ​​സ്ത​​വ ഭ​​വ​​ന​​ങ്ങ​​ളും തീ​​വ​​ച്ചു​​ന​​ശി​​പ്പി​​ച്ചു.

അ​​ക്ര​​മ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് നൂ​​റി​​ല​​ധി​​കം പേ​​രെ പൗോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ഖു​​റാ​​നെ അ​​പ​​മാ​​നി​​ച്ചു​​വെ​​ന്ന് ആ​​രോ​​പി​​ച്ച് റോ​​ക്കി, രാ​​ജ സ​​ഹോ​​ദ​​ര​​ങ്ങ​​ളെ​​യും അ​​റ​​സ്റ്റ് ചെ​​യ്തു. കു​​പ്ര​​സി​​ദ്ധ​​മാ​​യ മ​​ത​​നി​​ന്ദാ​​നി​​യ​​മ​​പ്ര​​കാ​​ര​​മാ​​ണ് ഇ​​വ​​ർ​​ക്കെ​​തി​​രേ കേ​​സെ​​ടു​​ത്ത​​ത്.

എ​​ന്നാ​​ൽ പ്ര​​ദേ​​ശ​​ത്തെ ര​​ണ്ടു മു​​സ്്‌​​ലിം​​ക​​ൾ ക്രൈ​​സ്ത​​വ സ​​ഹോ​​ദ​​ര​​ങ്ങ​​ളോ​​ടു​​ള്ള വ്യ​​ക്തി​​വി​​ദ്വേ​​ഷം തീ​​ർ​​ക്കാ​​നാ​​യി മ​​ത​​നി​​ന്ദാ കേ​​സി​​ൽ കു​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് കോ​​ട​​തി ക​​ണ്ടെ​​ത്തി. കോ​​ട​​തി​​യു​​ടെ ഉ​​ത്ത​​ര​​വു​​ണ്ടാ​​യ​​തി​​നു പി​​ന്നാ​​ലെ ക്രൈ​​സ്ത​​വ സ​​ഹോ​​ദ​​ര​​ങ്ങ​​ൾ ജ​​യി​​ൽ മോ​​ചി​​ത​​രാ​​യെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

പ​​ള്ളി​​ക​​ളും ഭ​​വ​​ന​​ങ്ങ​​ളും ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട സം​​ഭ​​വം അ​​വി​​ചാ​​രി​​ത​​മ​​ല്ലെ​​ന്ന് പാ​​ക്കി​​സ്ഥാ​​ൻ മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ന്‍റെ ഫാ​​ക്ട് ഫൈ​​ൻ​​ഡിം​​ഗ് മി​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടി​​ൽ വ്യ​​ക്തമാ​​ക്കി​​യി​​രു​​ന്നു. പ്ര​​ദേ​​ശ​​ത്തെ ക്രൈ​​സ്ത​​വ​​രോ​​ടു ദീ​​ർ​​ഘ​​നാ​​ളാ​​യു​​ള്ള വി​​ദ്വേ​​ഷ​​മാ​​ണ് അ​​ക്ര​​മ​​ത്തി​​ൽ അ​​വ​​സാ​​നി​​ച്ച​​ത്.

Related posts

Leave a Comment