എല്ലാം സംശയത്തിന്റെ പേരില്‍! ഭര്‍തൃ മര്‍ദനത്തില്‍ അരയ്ക്കു താഴെ തളര്‍ന്ന ഗര്‍ഭിണി മെഡിക്കല്‍ കോളജില്‍; ഗര്‍ഭിണിയായതുകൊണ്ട് സ്‌കാനിംഗ് നടത്തുന്നിനും പ്രശ്‌നങ്ങള്‍

തൃ​ശൂ​ർ: ഭ​ർ​ത്താ​വി​ന്‍റെ ക്രൂ​ര​മാ​യ മ​ർ​ദന​ത്തെ​ത്തു​ട​ർ​ന്ന് ശ​രീ​ര​ത്തി​ന്‍റെ പാ​തി​ഭാ​ഗം ത​ള​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഗ​ർ​ഭി​ണി​യാ​യ പെ​ണ്‍​കു​ട്ടി​യെ ഇ​ന്നു ന്യൂ​റോ ഓ​ർ​ത്തോ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ക്കും.

കൊ​ല്ലം പു​ന​ലൂ​ർ സ്വ​ദേ​ശി​നി​യാ​യ ചെ​റു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ജ​റീ​ന​യാ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗ​ർ​ഭ​സ്ഥശി​ശു​വി​ന് ത​ക​രാ​ർ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി​യി​രു​ന്നു.

നാ​ലു​മാ​സം ഗ​ർ​ഭി​ണി​യാ​ണ് ജ​റീ​ന. ശ​രീ​ര​ത്തി​ന്‍റെ അ​ര​യ്ക്കു താ​ഴേ​ക്കു ത​ള​ർ​ന്ന സ്ഥി​തി​യി​ലാ​ണ് ഇ​വ​ർ. ഗ​ർ​ഭി​ണി​യാ​യ​തു​കൊ​ണ്ട് സ്കാ​നിം​ഗ് ന​ട​ത്തു​ന്നി​നു ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നു പ​റ​യു​ന്നു. ഗ​ർ​ഭ​സ്ഥ ശി​ശു​വി​നു കു​ഴ​പ്പ​മി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​തി​നാ​ൽ ജ​റീ​ന​യെ ഇ​ന്നു ന്യൂ​റോ ഓ​ർ​ത്തോ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ക്കും.

ജ​റീ​ന​യെ പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽനി​ന്നാ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മാ​റ്റി​യ​ത്. ഭ​ർ​ത്താ​വി​ന്‍റെ അ​ടി​യേ​റ്റാ​ണ് ഇ​വ​രു​ടെ ശ​രീ​ര​ത്തി​നു ത​ള​ർ​ച്ച സം​ഭ​വി​ച്ച​തെ​ന്നാ​ണ് പ​രാ​തി.

വെ​ളി​യ​ങ്കോ​ട് അ​യ്യോ​ട്ടി​ച്ചി​റ സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വ് അ​ബ്ദു​ൾ റാ​സി​ഖ് ഈ ​മാ​സം 19നാ​ണ് പൊ​ന്നാ​നി പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ​വച്ച് യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർദുച്ച് അ​വ​ശ​യാ​ക്കി ന​ടു​റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച​ത്. യു​വ​തി​യെ മ​ർ​ദിച്ച് ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ റാ​സി​ഖി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യും ജ​റീ​ന​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ഡി​സം​ബ​റി​ൽ വി​വാ​ഹി​ത​രാ​യ ജ​റീ​ന ഇ​പ്പോ​ൾ നാ​ലു​മാ​സം ഗ​ർ​ഭി​ണി​യാ​ണ്. സം​ശ​യ​ത്തി​ന്‍റെ പേ​രി​ലാ​ണ് റാ​സി​ഖ് ജ​റീ​ന​യെ മ​ർ​ദ്ദി​ച്ച​തെ​ന്നു പ​റ​യു​ന്നു. ജ​റീ​ന​യെ പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്. ജ​റീ​ന​യ്ക്കൊ​പ്പം മാ​താ​പി​താ​ക്ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്.

Related posts