ബാ​റി​ലു​ണ്ട്… ബീ​വ​റേ​ജി​ലി​ല്ല..! കു​ടി​യ​ന്‍​മാ​രുടെ ഇഷ്ടബ്രാന്‍റ് ബീവറേജിൽ കിട്ടാനില്ല;  ചാകരക്കോളിൽ ബാറുകൾ; കണക്കെടുപ്പ് മാസം ജവാൻ മുങ്ങുന്നതെങ്ങോട്ട്?


സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: ബീ​വ​റേ​ജു​ക​ളി​ല്‍ നി​ന്നും ജ​വാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ല​കു​റ​ഞ്ഞ ജ​ന​പ്രി​യ മ​ദ്യം അ​പ്ര​ത്യ​ക്ഷ​മാ​കു​മ്പോ​ള്‍ ബാ​റു​ക​ളി​ല്‍ സു​ല​ഭം. ബീ​വ​റേ​ജ് ഔ​ട്ട് ലെ​റ്റു​ക​ളി​ല്‍ ജ​വാ​ന്‍ മ​ദ്യം ഇ​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യി.

ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ വാ​ങ്ങു​ന്ന ബ്രാ​ന്‍​ഡു​ക​ളി​ല്‍ ഒ​ന്നാ​യ ജ​വാ​ന്‍ ചോ​ദി​ച്ചെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ ‘ജ​വാ​ന്‍ ഇ​ല്ലെ’​ന്ന ബോ​ര്‍​ഡ് ബീ​വ​റേ​ജു​ക​ള്‍​ക്ക് മു​ന്നി​ല്‍ തൂ​ക്കി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം ബാ​റു​ക​ളി​ല്‍ ജ​വാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ല​കു​റ​ഞ്ഞ മ​ദ്യം സു​ല​ഭ​മാ​ണ് താ​നും. ഇ​തു​മൂ​ലം ബാ​റു​ക​ള്‍​ക്ക് ചാ​ക​ര​യാ​ണ്.

സാ​ധാ​ര​ണ​ക്കാ​ര്‍ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന റ​മ്മി​ന്‍റെ ചി​ല ഇ​ന​ങ്ങ​ളും വി​ല​കു​റ​ഞ്ഞ ബ്രാ​ണ്ടി​യു​മാ​ണ് കി​ട്ടാ​താ​യി​രി​ക്കു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ദ്യ നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ തി​രു​വ​ല്ല​യി​ലെ ട്രാ​വ​ന്‍​കൂ​ര്‍ ഷു​ഗേ​ഴ്‌​സി​ന്‍റെ ഉ​ത്പ​ന്ന​മാ​ണ് ജ​വാ​ന്‍.​

ജ​വാ​നും എം​സി​യും ഒ​സി​യും അ​ട​ക്ക​മു​ള്ള ബ്രാ​ന്‍​ഡു​ക​ള്‍​ക്ക് പ​ക​ര​മാ​യി ന​ല്‍​കു​ന്ന​ത് വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ നി​ന്നെ​ത്തി​ക്കു​ന്ന മ​ദ്യ​മാ​ണ്. ഇ​തി​നോ​ട് ആ​ളു​ക​ള്‍​ക്ക് അ​ത്ര​പ്രി​യ​മി​ല്ല.

510 മു​ത​ല്‍ 600 രൂ​പ വ​രെ​യു​ള്ള ലോ​ക്ക​ല്‍ ബ്രാ​ന്‍​ഡു​ക​ള്‍ കി​ട്ടാ​നി​ല്ല. കോവി​ഡ് നി​യ​ന്ത്ര​ണം പ​രി​ഗ​ണി​ച്ച് ഓ​ര്‍​ഡ​റു​ക​ളി​ല്‍ വ​ന്ന കു​റ​വും സ്റ്റോ​ക്ക് എ​ടു​ക്കു​ന്ന​ത് കു​റ​ച്ച​തു​മാ​ണ് ലോ​ക്ക​ല്‍ ബ്രാ​ന്‍​ഡു​ക​ളെ കി​ട്ടാ​ക്ക​നി​യാ​ക്കി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം.

എ​ന്നാ​ല്‍ ഇ​ത് ഉ​ട​ന്‍ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

 

Related posts

Leave a Comment