ന​ടി ജ​യ​പ്ര​ദ​യെ അ​റ​സ്റ്റ് ചെ​യ്ത് ഹാ​ജ​രാ​ക്കാ​ൻ ഉ​ത്ത​ര​വ്; ഏ​ഴ് പ്രാ​വ​ശ്യം സ​മ​ൻ​സ് അ​യ​ച്ചി​ട്ടും ഹാ​ജ​രാ​കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നടപടി

ല​ഖ്നോ: മു​ൻ എം​പി​യും മു​ൻ​നി​ര ച​ല​ച്ചി​ത്ര താ​ര​വു​മാ​യ ജ​യ​പ്ര​ദ​യെ അ​റ​സ്റ്റ് ചെ​യ്‍​ത് ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കേ​സി​ല്‍ ഏ​ഴ് പ്രാ​വ​ശ്യം സ​മ​ൻ​സ് അ​യ​ച്ചി​ട്ടും ഹാ​ജ​രാ​കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​യ​പ്ര​ദ​യെ അ​റ​സ്റ്റ് ചെ​യ്‍​ത് ഹാ​ജ​രാ​ക്കാ​ൻ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ രാം​പു​രി​ലെ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച സ​മ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു​വെ​ന്നാ​ണ് കേ​സ്. മാ​ര്‍​ച്ച് ആ​റി​ന​കം ഹാ​ജ​രാ​ക്കാ​നാ​ണ് ഉ​ത്ത​ര​വ്. തെ​ലു​ങ്ക്ദേ​ശം പാ​ര്‍​ട്ടി​യി​ലൂ​ടെ​യാ​ണ് ജ​യ​പ്ര​ദ രാ​ഷ്‍​ട്രീ​യ​ത്തി​ലെ​ത്തി​യ​ത്. 2004ലും 2009​ലും സ​മാ​ജ്‍​വാ​ദ് പാ​ര്‍​ട്ടി ടി​ക്ക​റ്റി​ൽ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍​നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് എ​ത്തി.

Related posts

Leave a Comment