എന്ത് കരുതലാണ് ഏട്ടായിക്ക്; ഭാ​ര്യ​യ്ക്ക് സാ​രി ഇ​ഷ്ട​പ്പെ​ട്ടി​ല്ല; ക​ട​യു​ട​മ​യെ മ​ർ​ദി​ച്ച് അവശനാക്കി ഭർത്താവ്

ബം​ഗ​ളൂ​രു: ഭാ​ര്യ​ക്കൊ​പ്പം സാ​രി വാ​ങ്ങാ​ൻ ക​ട​യി​ലെ​ത്തി​യ യു​വാ​വ് ക​ട​യു​ട​മ​യെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി. എ​ന്തി​നെ​ന്ന​ല്ലേ, ത​ന്‍റെ ഭാ​ര്യ​യ്ക്ക് ഇ​ഷ്ട​പ്പെ​ട്ട ഒ​രു സാ​രി​പോ​ലും ക​ട​യി​ൽ ഇ​ല്ലാ​യി​രു​ന്നു!

ഉ​ത്ത​ര ക​ന്ന​ഡ ജി​ല്ല​യി​ലാ​ണു സം​ഭ​വം. ഭാ​ര്യ​യു​മാ​യി ഷോ​പ്പിം​ഗി​ന് എ​ത്തി​യ​താ​യി​രു​ന്നു മു​ഹ​മ്മ​ദ്. ഇ​യാ​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ക​ട​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മി​ക​ച്ച സാ​രി​ക​ള്‍ കാ​ണി​ച്ചെ​ങ്കി​ലും ഭാ​ര്യ​യ്ക്ക് അ​തൊ​ന്നും തീ​രെ ഇ​ഷ്ട​പ്പെ​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വ് ആ​ദ്യം ക​ട​യി​ലെ ജീ​വ​ന​ക്കാ​രെ അ​ധി​ക്ഷേ​പി​ച്ചു.

അ​ധി​ക്ഷേ​പം അ​തി​രു ക​ട​ക്കു​ക​യും മോ​ശം വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും തു​ട​ങ്ങി​യ​പ്പോ​ൾ ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ എ​തി​ർ​ത്തു. തു​ട​ർ​ന്നു വാ​ക്കു​ത​ർ​ക്ക​വും ഉ​ന്തും​ത​ള്ളു​മാ​യി.

ഇ​തി​നി​ട​യി​ൽ മു​ഹ​മ്മ​ദ് ത​ന്‍റെ കൂ​ട്ടാ​ളി​ക​ളി​ല്‍ ഒ​രാ​ളെ വി​ളി​ച്ചു​വ​രു​ത്തി ക​ട​യു​ട​മ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment