മമ്മൂട്ടി കഥാപാത്രങ്ങള്‍ക്കു വേണ്ടി അലയുന്ന നടന്‍ ! ഇത്രയധികം വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്ത നടന്‍ ഇന്ത്യയില്‍ കാണില്ലെന്ന് ജയരാജ് വാര്യര്‍; വീഡിയോ കാണാം…

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാളാണ് ഇന്ന്. താരത്തിന് 69 വയസ് പൂര്‍ത്തിയാകുന്ന സുദിനം. ഈ അവസരത്തില്‍ ലോകമെമ്പാടുമുള്ള മലയാള സിനിമാപ്രേമികള്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസ നേരുകയാണ്.

അക്കൂട്ടത്തില്‍ വളരെ ഹൃദയസ്പര്‍ശിയായി മമ്മൂട്ടിക്ക് ആശംസകള്‍ നേരുകയാണ് പ്രിയ നടനും അവതാരകനും കാരിക്കേച്ചിറിസ്റ്റുമായ ജയരാജ് വാര്യര്‍.

മമ്മൂട്ടി കഥാപാത്രങ്ങള്‍ക്കു വേണ്ടി അലയുന്ന നടനാണെന്ന് അദ്ദേഹം പറഞ്ഞു. എംടിക്കോ അടൂരിനോ ജോഷിക്കോ തന്നെ ആവശ്യമില്ല, മറിച്ച് തനിക്കാണ് അവരെ ആവശ്യമെന്ന് മമ്മൂക്ക എപ്പോഴും പറയാറുണ്ടെന്ന് ജയരാജ് വാര്യര്‍ ചൂണ്ടിക്കാട്ടി.

ഇത്രയധികം വൈവിധ്യമാര്‍ന്ന കഥാപാത്രണള്‍ ചെയ്ത മറ്റൊരു നടന്‍ ഇന്ത്യയില്‍ കാണില്ലെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുമൊത്തുള്ള അനുഭവം പങ്കുവയ്ക്കുന്ന ജയരാജ് വാര്യരുടെ വീഡിയോ കാണാ

Related posts

Leave a Comment