കേ​സു​ക​ൾ തീ​ർ​ന്നു; ജൂ​ലി വ​രു​ന്നു..

റാ​യ് ല​ക്ഷ്മി നാ​യി​ക​യാ​കു​ന്ന ഇ​റോ​ട്ടി​ക് ത്രി​ല്ല​ർ ജൂ​ലി 2 ന​വം​ബ​ർ 24ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ബോ​ളി​വു​ഡി​ലെ ആ​ദ്യ നാ​യി​കാ വേ​ഷ​ത്തി​ന്‍റെ ത്രി​ല്ലി​ലാ​ണ് താ​രം.

ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ ന​ട​ന്നി​രു​ന്ന കേ​സി​ൽ വി​ജ​യ​മു​ണ്ടാ​യെ​ന്നും എ​ല്ലാ​കാ​ര്യ​ത്തി​ലും തീ​ർ​പ്പു​ണ്ടാ​യെ​ന്നും റാ​യ് ല​ക്ഷ്മി ട്വി​റ്റ​റി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി. ആ​ഗോ​ള ത​ല​ത്തി​ൽ വ​ൻ റി​ലീ​സാ​ണ് ചി​ത്ര​ത്തി​നാ​യി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കു​ന്ന​ത്.ബോ​ളി​വു​ഡി​ൽ തി​ള​ങ്ങാ​നൊ​രു​ങ്ങി​യെ​ത്തു​ന്ന ആ​ദ്യ​ചി​ത്ര​ത്തി​ൽ അ​തീ​വ ഗ്ലാ​മ​റി​ലാ​ണ് റാ​യി ല​ക്ഷ്മി എ​ത്തു​ന്ന​ത്. റാ​യി ല​ക്ഷ്മി​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും ഗ്ലാ​മ​ർ പ്ര​ക​ട​ന​മാ​കും ചി​ത്ര​ത്തി​ലേ​ത്.

ദീ​പ​ക് ശി​വ​ദാ​സാ​നി​യാ​ണ് സം​വി​ധാ​യ​ക​ൻ. നേ​ഹ ദൂ​പി​യ നാ​യി​ക​യാ​യി എ​ത്തി​യ ഇ​റോ​ട്ടി​ക് ത്രി​ല്ല​ർ ജൂ​ലി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് ജൂ​ലി 2. ഒ​രു നാ​ട്ടി​ൻ​പു​റ​ത്തു​കാ​രി സി​നി​മ​യി​ൽ ഹീ​റോ​യി​ൻ ആ​യി മാ​റു​ന്ന​താ​ണ് ജൂ​ലി 2വി​ന്‍റെ ക​ഥ.​വി​ജു ഷാ​യാ​ണ് സം​ഗീ​തം.

ക​ഥ​യും തി​ര​ക്ക​ഥ​യും ദീ​പ​ക് ത​ന്നെ. ദു​ബാ​യ്, മും​ബൈ, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളാ​യി​രു​ന്നു പ്ര​ധാ​ന​ലൊ​ക്കേ​ഷ​നു​ക​ൾ. ഹി​ന്ദി​ക്കു പു​റ​മേ ത​മി​ഴ്, തെ​ലു​ങ്ക് ക​ന്ന​ഡ, എ​ന്നി ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Related posts