പീഡനശ്രമത്തിന്റെ മറ്റൊരു കഥ കൂടി പുറത്ത്; സിബി മലയില്‍ ചിത്രത്തിന്റെ സെറ്റില്‍ നടിയ്ക്കു നേരെ നടന്ന ആക്രമണം വെളിപ്പെടുത്തി ജയറാം

jayaram600കൊച്ചി: യുവനടി കൊച്ചിയില്‍ വച്ച് ആക്രമിക്കപ്പെട്ട തരത്തിലുള്ള സംഭവം മലയാള സിനിമയില്‍ ആദ്യമല്ലെന്ന് പറയുന്നവരുടെ നിരയിലേക്ക് നടന്‍ ജയറാമും. ഒരു സിബി മലയില്‍ ചിത്രത്തിന്റെ സൈറ്റില്‍ വച്ച് ഇത്തരത്തില്‍ ഒരു നടി അക്രമിക്കപ്പെട്ട സംഭവം തനിക്ക് അറിയാമെന്നായിരുന്നു ജയറാം പറഞ്ഞത്. ഒറ്റപ്പാലത്തു വച്ചായിരുന്നു സംഭവം. ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ വാഹനം ഓടിച്ചിരുന്നയാള്‍ നടിയെ കടന്നു പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ നടി നിലവിളിച്ചു കൊണ്ട് കാറില്‍ നിന്നും ഇറങ്ങിയോടുകയും ചെയ്തു. സംഭവം അറിഞ്ഞ സിബി പോലീസില്‍ പരാതി നല്‍കാന്‍ നടിയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ വേണ്ടെന്നു പറഞ്ഞതോടെ അയാള്‍ രക്ഷപ്പെട്ടു. പിറ്റേ ദിവസം തന്നെ അയാളെ പിരിച്ചു വിടുകയും ചെയ്‌തെന്നു ജയറാം പറയുന്നു.

എന്നാല്‍ ഈ സംഭവത്തില്‍ നടി അങ്ങനെ ചെയ്യാഞ്ഞത് വളരെ അഭിനന്ദനാര്‍ഹമായ കാര്യമാണെന്നും സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറയാനും പോലീസില്‍ പരാതി നല്‍കാനും അവര്‍ കാണിച്ച ധൈര്യം മാതൃകാപരമാണെന്നും ജയറാം പറഞ്ഞു.
സ്ത്രീയ്ക്കു നേരെ ഇനി ഒരുത്തന്റെയും കൈപൊങ്ങാത്ത രീതിയിലുള്ള ശിക്ഷ പ്രതികള്‍ക്കു നല്‍കണമെന്നും പൊതുജനത്തിന്റെ മുമ്പിലിട്ടായിരിക്കണം ഇവരുടെ ശിക്ഷ നടപ്പിലാക്കേണ്ടതെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.

Related posts