ശി​​ല്പ​​നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യായി!​​ ജെ.​സി. ഡാ​നി​യേ​ലി​ന്‍റെ പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ മ​ക​ൻ ഹാ​രി​സ് ഡാ​നി​യേ​ൽ സ്ഥ​ലം തേ​ടു​ന്നു

കോ​​ട്ട​​യം: മ​​ല​​യാ​​ള സി​​നി​​മ​​യു​​ടെ പി​​താ​​വെ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ജെ.​​സി. ഡാ​​നി​​യേ​​ലി​​ന്‍റെ സ്മ​​ര​​ണ​​യ്ക്കാ​​യി നി​​ർ​​മി​​ച്ച അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പൂ​​ർ​​ണ​​കാ​​യ പ്ര​​തി​​മ സ്ഥാ​​പി​​ക്കു​​വാ​​ൻ മ​​ക​​ൻ സ്ഥ​​ലം തേ​​ടു​​ന്നു. പി​​താ​​വി​​ന്‍റെ സ്മാ​​ര​​കം നി​​ർ​​മി​​ക്കാ​​ൻ സ​​ർ​​ക്കാ​​രു​​ക​​ളി​​ൽ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തി​​യി​​ട്ടും ന​​ട​​പ​​ടി​​യു​​ണ്ടാ​​കാ​​തി​​രു​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു മ​​ക​​ൻ ഹാ​​രി​​സ് ഡാ​​നി​​യേ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​തി​​മ നി​​ർ​​മി​​ച്ച​​ത്.

ശി​​ല്പ​​നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​യെ​​ങ്കി​​ലും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കു​​ടും​​ബ​​വീ​​ടു സ്ഥി​​തി ചെ​​യ്തി​​രു​​ന്ന കോ​​ട്ട​​യ​​ത്തോ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ബാ​​ല്യ​​കാ​​ലം ചെ​​ല​​വ​​ഴി​​ച്ച തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തോ സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നാ​​ണ് ആ​​ഗ്ര​​ഹ​​മെ​​ന്നു ജെ.​​സി. ഡാ​​നി​​യേ​​ലി​​ന്‍റെ ആ​​റാ​​മ​​ത്തെ മ​​ക​​നും ജെ.​​സി. ഡാ​​നി​​യേ​​ൽ ഫൗ​​ണ്ടേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നു​​മാ​​യ ഹാ​​രി​​സ് ഡാ​​നി​​യേ​​ൽ പ​​റ​​ഞ്ഞു.

കോ​​ട്ട​​യം ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ജെ.​​സി. ഡാ​​നി​​യേ​​ൽ ഫൗ​​ണ്ടേ​​ഷ​​ൻ മു​​ൻ​​കൈ​​യെ​​ടു​​ത്താ​​ണ് ശി​​ല്പ​​നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. കോ​​ട്ട​​യം കാ​​രാ​​പ്പു​​ഴ സ്വ​​ദേ​​ശി ആ​​ർ​​ട്ടി​​സ്റ്റ് ഷാ​​ജി വാ​​സ​​ൻ മൂ​​ന്നു മാ​​സ​​ത്തെ ശ്ര​​മ​​ഫ​​ല​​മാ​​യാ​​ണു പൂ​​ർ​​ണ​​കാ​​യ പ്ര​​തി​​മ നി​​ർ​​മി​​ച്ച​​ത്. പീ​​ഠം ഉ​​ൾ​​പ്പെ​​ടെ ഒ​​ന്പ​​ത് അ​​ടി ഉ​​യ​​രം വ​​രും. സി​​മ​​ന്‍റും മ​​റ്റ് അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ളും ചേ​​ർ​​ത്താ​​ണു പ്ര​​തി​​മ നി​​ർ​​മി​​ച്ച​​ത്.

ജെ.​​സി .ഡാ​​നി​​യേ​​ലി​​ന്‍റെ യൗ​​വ​​ന​​കാ​​ല​​ത്തെ ഉ​​ചി​​ത​​മാ​​യ ചി​​ത്ര​​ങ്ങ​​ൾ ല​​ഭി​​ച്ച​​തി​​ൽ മ​​ക​​ൻ ഹാ​​രി​​സി​​ന് ഇ​​ഷ്ട​​പ്പെ​​ട്ട ചി​​ത്രം പ്ര​​തി​​മ നി​​ർ​​മി​​ക്കു​​വാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. യൗ​​വ​​ന​​കാ​​ല​​ത്തെ അ​​നു​​സ്മ​​രി​​പ്പി​​ക്കും വി​​ധം പീ​​ഠ​​ത്തി​​ൽ ഇ​​രി​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണു ശി​​ല്പം ത​​യാ​​റാ​​ക്കി​​യ​​തെ​​ന്നു ശി​​ല്പി ഷാ​​ജി വാ​​സ​​ൻ പ​​റ​​ഞ്ഞു.

കോ​​ട്ട​​യം ന​​ഗ​​ര​​പ​​രി​​സ​​ര​​ത്ത് പ്ര​​തി​​മ സ്ഥാ​​പി​​ക്കാ​​നാ​​ണു താ​​ത്പ​​ര്യ​​മെ​​ന്നു ഫൗ​​ണ്ടേ​​ഷ​​ൻ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി. ​​അ​​ന​​സും പ​​റ​​ഞ്ഞു. പ്ര​​തി​​മ സ്ഥാ​​പി​​ക്കു​​വാ​​ൻ ഉ​​ചി​​ത​​മാ​​യ സ്ഥ​​ലം ഇ​​തു​​വ​​രെ ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നും എം​​എ​​ൽ​​എ​​മാ​​രാ​​യ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ, പി.​​സി. ജോ​​ർ​​ജ്, മാ​​ണി സി. ​​കാ​​പ്പ​​ൻ എ​​ന്നി​​വ​​ർ സ്ഥ​​ലം ക​​ണ്ടെ​​ത്തി ന​​ൽ​​കു​​ന്ന​​തി​​നു പ​​രി​​ശ്ര​​മി​​ക്കു​​ന്നു​​ണ്ടെ​​ന്നും അ​​ന​​സ് പ​​റ​​ഞ്ഞു.

പ​​ള്ളി​​ക്ക​​ത്തോ​​ട് കെ.​​ആ​​ർ. നാ​​രാ​​യ​​ണ​​ൻ ഫി​​ലിം ഇ​​ൻ​​സ്റ്റി​​സ്റ്റ്യൂ​​ട്ട്, തി​​രു​​ന​​ക്ക​​ര മൈ​​താ​​നം, നാ​​ഗ​​ന്പ​​ടം മു​​നി​​സി​​പ്പ​​ൽ പാ​​ർ​​ക്ക് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് അ​​നു​​മ​​തി ല​​ഭി​​ച്ചാ​​ൽ സ്ഥാ​​പി​​ക്കു​​മെ​​ന്നും ഫൗ​​ണ്ടേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു. ജെ.​​സി. ഡാ​​നി​​യേ​​ൽ മീ​​ഡി​​യ സെ​​ന്‍റ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്നു​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു കോ​​ട്ട​​യം സു​​വ​​ർ​​ണ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സാം​​സ്കാ​​രി​​ക സ​​മ്മേ​​ള​​ന​​ത്തി​​ൽ പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ ഡാ​​നി​​യേ​​ലി​​ന്‍റെ പ്ര​​തി​​മ അ​​നാഛാ​​ദ​​നം ചെ​​യ്യും.

ജ​​സ്റ്റീ​​സ് കെ.​​ടി. തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. ജെ.​​സി. ഡാ​​നി​​യേ​​ൽ ഫൗ​​ണ്ടേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ഹാ​​രി​​ഷ് ഡാ​​നി​​യേ​​ൽ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഫൗ​​ണ്ടേ​​ഷ​​ൻ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​ന​​സ് ബി. ​​മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. പ്ര​​ഫ. മാ​​ട​​വ​​ന ബാ​​ല​​കൃ​​ഷ്ണ​​പി​​ള്ള, എം.​​എം. ബാ​​ല​​ച​​ന്ദ്ര​​ൻ, ഡ​​യ​​റ​​ക്ട​​ർ ജോ​​ഷി മാ​​ത്യു, ജോ​​സ് ഫ്രാ​​ൻ​​സി​​സ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും.

ഫൗ​​ണ്ടേ​​ഷ​​ൻ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ സോ​​ന എ​​സ്. നാ​​യ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സു​​വ​​ർ​​ണ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ​​നി​​ന്നും വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ശി​​ല്പ​​വു​​മാ​​യു​​ള്ള റോ​​ഡ് ഷോ ​​ആ​​രം​​ഭി​​ക്കും. റോ​​ഡ് ഷോ​​യ്ക്കു ന​​ഗ​​ര​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ സ്വീ​​ക​​ര​​ണം ന​​ൽ​​കു​​മെ​​ന്നു ഹാ​​രി​​സ് ഡാ​​നി​​യേ​​ൽ, ഭാ​​ര്യ സു​​ശീ​​ല റാ​​ണി ഡാ​​നി​​യേ​​ൽ, അ​​ന​​സ് ബി, ​​സോ​​ന എ​​സ്. നാ​​യ​​ർ, ജോ​​സ് ഫ്രാ​​ൻ​​സി​​സ് എ​​ന്നി​​വ​​ർ പ​​റ​​ഞ്ഞു.

Related posts