കുമാരസ്വാമിയുടെ മകന്റെ പ്രചരണത്തിന് 150 കോടി രൂപ ; ജെഡിഎസ് നേതാക്കളുടെ ശബ്ദരേഖ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിയുടെ മകൻ നിഖില്‍ കുമാരസ്വാമിയുടെ പ്രചാരണ പരിപാടികൾക്കായി ജെ.ഡി.എസ് 150 കോടി രൂപ സമാഹരിച്ചുവെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ചുള്ള ജെ.ഡി.എസ് നേതാക്കളുടെ ശബ്ദരേഖ പുറത്തായി.

സ്വകാര്യ ചാനലാണ് ശബ്ദരേഖ പുറത്തുവിട്ടത്. ജെ.ഡി.എസ്. സിറ്റിങ് എം.പി. ശിവരാമഗൗഡയുടെ മകന്‍ ചേതന്‍ ഗൗഡയും ജെ.ഡി.എസ് മുന്‍ നേതാവ് പി. രമേശും തമ്മിലുള്ള സംഭാഷണമാണ് സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്. മാണ്ഡ്യയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യസ്ഥാനാര്‍ഥിയായി നിഖില്‍ കുമാരസ്വാമിയാണ് മത്സരിക്കുന്നത്.

നിഖിലിന്റെ വിജയത്തിനായി 150 കോടി സമാഹരിച്ചിട്ടുണ്ടന്ന് ചേതന്‍ ഗൗഡ രമേഷിനോട് ശബ്ദരേഖയിൽ പറയുന്നുണ്ട്. കൂടാതെ ‘ഓരോ ബൂത്തിലും അഞ്ചു ലക്ഷം രൂപ വീതം നല്‍കുന്നുണ്ട്. ആകെ 2800 ബൂത്തുകളാണ് മാണ്ഡ്യയിലുള്ളത്. ജെ.ഡി.എസിന്റെ നേതാക്കള്‍ പണം വിതരണം ചെയ്യും. കൂടാതെ വോട്ടര്‍മാര്‍ക്ക് മട്ടനും ചിക്കനും നല്‍കും’- സംഭാഷണത്തില്‍ പറയുന്നു.

Related posts