ജെല്ലി ഫിഷുകൾ കൂട്ടത്തോടെ തീരത്തേക്ക്; ഓസ്ട്രേലിയയിൽ ബീച്ചുകൾ അടച്ചു

ബ്ലൂബോട്ടിൽ എന്നറിയപ്പെടുന്ന ജെല്ലി ഫിഷുകൾ കൂട്ടത്തോടെ തീരത്തണഞ്ഞതോടെ ഓസ്ട്രേലിയയിലെ ബീച്ചുകൾ താത്കാലികമായി അടച്ചു. ശക്തമായ കാറ്റിനെ തുടർന്നാണ് ഇവ തീരത്തണഞ്ഞത്.

15 സെന്‍റീ മീറ്റർ നീളമുള്ള ഇവയുടെ സാന്നിധ്യം ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ തന്നെ ബാധിച്ചു. ആളുകളുടെ ജീവന് ഭീഷണി അല്ലെങ്കിലും ക്വീൻസ്‌ലൻഡ് സംസ്ഥാനത്ത് ഇതുവരെ ജെല്ലിഫിഷുകളുടെ ആക്രമണത്തിൽ 2600 ഓളം പേർ ചികിത്സ തേടിയിട്ടുണ്ട്.

ജനവാസ കേന്ദ്രങ്ങളായ ഗോൾഡ് ഗോസ്റ്റ്, സൺഷൈൻ കോസ്റ്റ് എന്നിവിടങ്ങളിലാണ് ഇതു സംബന്ധിച്ച കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Related posts