ജ്വല്ല​റിയിൽ തോക്കുമായി ക​വ​ർ​ച്ചക്കാരെത്തി; വാളുമായി നേരിട്ട് ജീവനക്കാർ: കിടിലൻ വീഡിയോ

ജ്വല്ല​റി​യി​ൽ ക​വ​ർ​ച്ച​യ്ക്കെ​ത്തി​യ മോ​ഷ്ടാ​ക്ക​ളെ ജീ​വ​ന​ക്കാ​ർ വാ​ൾ വീ​ശി ഭ​യ​പ്പെ​ടു​ത്തി​യോ​ടി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. കാ​ന​ഡ​യി​ലെ മി​സി​സോ​ഗ​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ശോ​ക് ജൂ​വ​ല്ലേ​ഴ്സി​ൽ ക​വ​ർ​ച്ച ന​ട​ത്താ​നാ​ണ് മോ​ഷ്ടാ​ക്ക​ൾ ശ്ര​മി​ച്ച​ത്.

ക​ട​യു​ടെ ഗ്ലാ​സ് ത​ക​ർ​ത്ത് അ​തി​നു​ള്ളി​ൽ കൂ​ടി അ​ക​ത്ത് പ്ര​വേ​ശി​ക്കു​വാ​ൻ ശ്ര​മി​ച്ച മോ​ഷ്ടാ​ക്ക​ളു​ടെ പ​ക്ക​ൽ തോ​ക്കു​ണ്ടാ​യി​രു​ന്നു. ഒ​രാ​ൾ അ​തി​നു​ള്ളി​ൽ പ​കു​തി പ്ര​വേ​ശി​ച്ച് വെ​ടി​വെ​ച്ചു​വെ​ങ്കി​ലും തോ​ക്ക് ജാം ​ആ​യ​തി​നാ​ൽ ആ ​ശ്ര​മം വി​ഫ​ല​മാ​യി​പ്പോ​യി.

ഈ ​സ​മ​യം ജീ​വ​ന​ക്കാ​ർ വാ​ളു​മാ​യി പ്ര​തി​രോ​ധി​ച്ച​പ്പോ​ൾ മോ​ഷ്ടാ​ക്ക​ൾ ജീ​വ​നും കൊ​ണ്ട് സ്ഥ​ല​ത്തു നി​ന്നും ഓ​ടി പോ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. ക​ട​യ്ക്കു​ള്ളി​ലെ സി​സി​ടി​വി​യിലാ​ണ് ഈ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

Related posts