ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​തെ വെ​ടിനി​ര്‍​ത്ത​ലി​നെ​പ്പ​റ്റി ചി​ന്തി​ക്കേണ്ടെന്ന് ബൈ​ഡ​ന്‍

വാ​ഷിം​ഗ്ട​ണ്‍: ഗാ​സ​യി​ല്‍ വെ​ടി​നി​ര്‍​ത്ത​ലി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ലെ ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഹ​മാ​സ് ബ​ന്ദി​യാ​ക്കി പി​ടി​ച്ചു കൊ​ണ്ടു പോ​യ ആ​ളു​ക​ളെ മോ​ചി​പ്പി​ച്ച​തി​നു ശേ​ഷം മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍.

‘ആ​ദ്യം ന​മു​ക്ക് ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാം, എ​ന്നി​ട്ട് സം​സാ​രി​ക്കാം’ എ​ന്നാ​യി​രു​ന്നു വൈ​റ്റ്ഹൗ​സി​ലെ ഒ​രു പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​വെ ബൈ​ഡ​ന്‍ പ​റ​ഞ്ഞ​ത്.

ഇ​സ്ര​യേ​ലി​ല്‍ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു പോ​യ ര​ണ്ട് വ​നി​ത​ക​ളെ തി​ങ്ക​ളാ​ഴ്ച ഹ​മാ​സ് മോ​ചി​പ്പി​ച്ച​തി​നു തൊ​ട്ടു പി​ന്നാ​ലെ​യാ​യി​രു​ന്നു ബൈ​ഡ​ന്‍റെ പ്ര​തി​ക​ര​ണം.

അ​മേ​രി​ക്ക​ന്‍ വ​നി​ത​യാ​യ ജൂ​ഡി​ത്തി​നെ​യും അ​വ​രു​ടെ മ​ക​ളാ​യ ന​താ​ലി​യ റാ​ന​നെ​യും ഹ​മാ​സ് വെ​ള്ളി​യാ​ഴ്ച മോ​ചി​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment