വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ അ​മ്മ മ​ക​ന്‍റെ ത​ല​യ്ക്ക​ടി​ച്ച​ത് കോ​ടാ​ലി​ക്ക്; മ​ദ്യ​പി​ച്ച് സ്ഥി​രം വ​ഴ​ക്കി​ടു​ന്ന മ​ക​നെ ത​ല്ലി​ക്കൊ​ന്ന അ​മ്മ പോ​ലീ​സ് പി​ടി​യി​ൽ

മു​ണ്ട​ക്ക​യം: സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചു വീ​ട്ടി​ലെ​ത്തി വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന മ​ക​നെ അ​മ്മ കോ​ടാ​ലി​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. കു​ഴി​മാ​വ്, 116 ഭാ​ഗ​ത്ത് തോ​പ്പി​ല്‍ ദാ​മോ​ദ​ര​ന്‍റെ മ​ക​ന്‍ അ​നു​ദേ​വ​ന്‍ (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ അ​നു​ദേ​വ​ന്‍റെ അ​മ്മ സാ​വി​ത്രി (68)യെ ​മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ടി​യേ​റ്റു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നു​ദേ​വ​ന്‍ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. ഈ ​മാ​സം 20നാ​ണ് അ​നു​ദേ​വി​നെ കൈ​യാ​ല​യി​ല്‍​നി​ന്നു വീ​ണു പ​രി​ക്കേ​റ്റെ​ന്നു പ​റ​ഞ്ഞ് മാ​താ​വും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്നു മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​നു​ദേ​വ് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സാ​വി​ത്രി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ചു. സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചു വീ​ട്ടി​ലെ​ത്തു​ന്ന മ​ക​ൻ അ​മ്മ​യെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തി​ൽ സ​ഹി​ക്ക​വ​യ്യാ​തെ​യാ​ണ് കൊ​ല​ചെ​യ്ത​തെ​ന്നാ​ണ് ഇ​വ​ര്‍ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി. ഇ​യാ​ളു​ടെ ശ​ല്യം മൂ​ലം ഭാ​ര്യ നേ​ര​ത്തെ പി​ണ​ങ്ങി പോ​യി​രു​ന്നു. സാ​വി​ത്രി​യെ ഇ​ന്നു തെ​ളി​വെ​ടു​പ്പി​നാ​യി വീ​ട്ടി​ലെ​ത്തി​ക്കും.

 

 

Related posts

Leave a Comment