തു​മ്പ വി​എ​സ്എ​സി​യി​ൽ  തൂ​പ്പു​ജോ​ലി​ക്ക് അ​വ​സ​രം; ആ​റു ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ത​ട്ടി​യെ​ടു​ത്ത​ത് കോ​ടി​ക​ൾ; അ​നി​ൽ കുമാറിനെ കുടുക്കിയത് വി​എ​സ്എ​സി​യി​ലെ ജീവന​ക്കാ​ര​നാ​യ അ​നി​ൽ കു​മാ​ർ


നെ​ടു​മ​ങ്ങാ​ട് വി​എ​സ്എ​സ് സി ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ൾ ത​ട്ടി​യ ആ​ളി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കു​റു​പു​ഴ ഇ​ള​വ​ട്ടം പ​ച്ച​മ​ല ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ അ​നി​ൽ കു​മാ​റി​നെ​യാ​ണ് വ​ലി​യ​മ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തു​മ്പ വി​എ​സ്എ​സ് സി ​സീ​നി​യ​ർ ഹെ​ഡ് അ​നി​ൽ കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഉ​ന്ന​ത സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് വി​എ​സ്എ​സ് സി ​യു​ടെ തു​മ്പ, വ​ട്ടി​യൂ​ർ​കാ​വ്, വ​ലി​യ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​പ്പ​ർ, പ്യൂ​ൺ തു​ട​ങ്ങി 750 ൽ അ​ധി​കം ഒ​ഴി​വു​ക​ളു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ പ്ര​തി സ​മാ​ന ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ള്ള​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു.

ര​ണ്ട​ര കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഇ​യാ​ളു​ടെ അ​ക്കൗ​ണ്ട് വ​ഴി ന​ട​ന്നി​ട്ടു​ണ്ട്. കൂ​ടു​ത​ൽ പേ​ർ കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി എം.​കെ. സു​ൽ​ഫി​ക്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ​മ​ല സി​ഐ ജി. ​സു​നി​ൽ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ൻ​സാ​ർ, സു​നി​ൽ കു​മാ​ർ, സി​പി​ഒ മാ​രാ​യ സ​ന​ൽ​രാ​ജ്, സു​ജു​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

 

Related posts

Leave a Comment