പലതരം തട്ടിപ്പുകൾ നാട്ടിൽ നടക്കുന്നുണ്ട്. എത്രയൊക്കെ ആയാലും ആളുകൽ പിന്നെയും പഠിക്കുന്നില്ലന്നുള്ളതിന്റെ ഉദാഹരണമാണ് ഇപ്പോൾ വൈറലാകുന്ന വാർത്ത.
ഇറ്റലിയിലേക്കുള്ള വീസ ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് എറിയാട് പേബസാർ സ്വദേശിയിൽ നിന്ന് 5,80,000 രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വലപ്പാട് സ്വദേശി അറക്കവീട്ടിൽ ഷെഫീർ (29) ആണു തൃശൂർ റൂറൽ പോലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
2023-ലാണ് പ്രതികൾ ഇറ്റലിയിലേക്കു വീസ ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞ് 5,80,000 രൂപ അക്കൗണ്ട് വഴി വാങ്ങിയത്. വീസ ശരിയാക്കിക്കൊടുക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാത്തതിനെത്തുടർന്നാണു പരാതി നൽകിയത്.
കൊടുങ്ങല്ലൂർ എസ്എച്ച്ഒ ബി.കെ. അരുണ്‍, എസ്ഐ മനു പി. ചെറിയാൻ, ജിഎസ്സിപിഒ അരുണ്‍ സൈമണ്‍, സിപിഒമാരായ നിവേദ്, ജിനേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

