കുപ്പിയലടച്ച ഭൂതത്തെ തുറന്നുവിടാനൊരുങ്ങി ജോ ബൈഡന്‍ ! അധികാരമേല്‍ക്കുന്ന ദിവസം തന്നെ 1.1 കോടി അനധികൃതകുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ അമേരിക്കന്‍ പ്രസിഡന്റ്;അഭയാര്‍ഥി പ്രവാഹം ബൈഡന് തലവേദനയായേക്കും…

ലോകത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള രാജ്യമാണ് അമേരിക്ക. ഈ അവസരത്തിലാണ് ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേറുന്നത്. എന്നാല്‍ ഈ പരിതസ്ഥിതി കണക്കിലെടുക്കാതെ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ആദ്യ ദിവസം തന്നെ 11 ദശലക്ഷം പേര്‍്ക്ക അമേരിക്കന്‍ പൗരത്വം നല്‍കാനാണ് ബൈഡന്‍ തീരുമാനിച്ചിരിക്കുന്നത്.

നേരത്തേ ഒബാമയുടെ കാലത്ത് ഡി എ സി എ പദ്ധതി വഴി സംരക്ഷിത പദവി ലഭിച്ചവര്‍ക്കായിരിക്കും ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുക. അമേരിക്കയില്‍ കുട്ടികളായിരിക്കുമ്പോള്‍ നിയമവിരുദ്ധമായി കുടിയേറിയവരാണ് ഈ വിഭാഗത്തില്‍ സംരക്ഷണം ലഭിക്കുന്നവര്‍.

അതേസമയം രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ മെക്‌സിക്കോയില്‍ നിന്നും ഗ്വാട്ടിമാലയില്‍ നിന്നുമുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് കടക്കാന്‍ തക്കം പാര്‍ത്തിരിപ്പുണ്ട്. ഇവര്‍ ബൈഡന്‍ ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കും എന്നകാര്യത്തില്‍ സംശയമൊന്നുമില്ല.

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഒരൊറ്റ രാത്രികൊണ്ട് പരിഹരിക്കാവുന്നതല്ലെന്ന് ബൈഡനും സമ്മതിക്കുന്നുണ്ട്. എന്നാല്‍ അത്രപെട്ടെന്നൊന്നും അമേരിക്കയിലേക്ക് വരാന്‍ കഴിയില്ലെന്ന അവര്‍ മനസ്സിലാക്കണം എന്നാണ് ഇതിനെ കുറിച്ച് ജോ ബൈഡന്‍ പറഞ്ഞത്.

അതേസമയം, കുടിയേറ്റക്കാരെ കുറിച്ചുള്ള പ്രഖ്യാപനം എപ്പോഴാണ് ഉണ്ടാവുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബുധനാഴ്ച്ച ഉച്ചയ്ക്ക് വൈറ്റ്ഹൗസിലെ നിയുക്ത പ്രസ്സ് സെക്രട്ടറി ജെന്‍ പ്‌സാകി ഒരു പത്രസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇതിനൊപ്പം പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു തീരുമാനമാണ് ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക്. ഇതും ബൈഡന്‍ നീക്കം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പാര്‍ലമെന്റില്‍ പാസ്സാക്കി എടുക്കേണ്ടതുണ്ട്. ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് നേരിയ ഭൂരിപക്ഷമേയുള്ളു. അതേസമയം, സെനറ്റില്‍ കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്.

ആരൊക്കെ ആര്‍ക്കൊക്കെ വേണ്ടി വോട്ട് ചെയ്യും എന്ന് ഊഹിക്കാന്‍ കഴിയാത്ത അവസ്ഥ. നേരത്തേ ഡിഎസി എകൊണ്ടുവന്നപ്പോഴും ഒബാമയ്ക്ക് മൂന്നുതവണ സെനറ്റിലെ വോട്ടെടുപ്പില്‍ പരാജയം രുചിക്കേണ്ടി വന്നിരുന്നു.

കുടിയേറ്റം എന്നും അമേരിക്കയില്‍ ചൂടേറിയ ഒരു രാഷ്ട്രീയ വിഷയമാണ്. തീര്‍ത്തും വലതുപക്ഷ വാദിയായ ട്രംപിന്റെ കുടിയേറ്റം നിരോധിക്കുവാനുള്ള കടുത്ത നടപടികള്‍ തീവ്ര വലതുപക്ഷക്കാരുടെ കൈയടി നേടിയിരുന്നു.

മറ്റെന്തിനേക്കാള്‍ പ്രാധാന്യം ഈ വിഷയത്തിനു നല്‍കിയ ബൈഡന്റെ നടപടി സ്വന്തം പാര്‍ട്ടിക്കാരെയും അതിശയിപ്പിച്ചിട്ടുണ്ട്. ഇത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ബൈഡനു നേരെ എതിര്‍പ്പുകള്‍ ഉയരാന്‍ കാരണമായേക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

Related posts

Leave a Comment