കണ്ണില്ലാത്ത ക്രൂരത! ഒന്‍പതുവയസുകാരനെ പൊള്ളിച്ചതും തല്ലിച്ചതച്ചതും മൂന്നാഴ്ചയോളം; മര്‍ദിക്കാന്‍ ഓരോ ദിവസവും കാരണങ്ങള്‍ കണ്ടെത്തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​ച്ചി: വൈ​റ്റി​ല തൈ​ക്കു​ട​ത്ത് ഒ​ന്‍​പ​തു വ​യ​സു​കാ​ര​നെ കാ​ലി​ല്‍ തേ​പ്പു​പെ​ട്ടി​യും ച​ട്ടു​ക​വും വെ​ച്ച് പൊ​ള്ളി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യാ​യി കു​ട്ടി സ്ഥി​രം മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ്.

ക​ട​യി​ല്‍ പോ​യി സ​ധാ​ന​ങ്ങ​ള്‍ വാ​ങ്ങി വ​രാ​ന്‍ വൈ​കി​യെ​ന്ന കാ​ര​ണ​ത്താ​ല്‍ അ​ങ്ക​മാ​ലി ച​മ്പാ​നൂ​ര്‍ കൈ​താ​ര​ത്ത് പ്രി​ന്‍​സ് അ​രു​ണാ​ണ് (19) കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മ​ര​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത ഇ​യാ​ള്‍ ഇ​പ്പോ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്.

ചോ​ദ്യം ചെ​യ്യ​ലി​ല്‍ ദേ​ഷ്യ​ത്തി​ല്‍ ചെ​യ്ത​താ​ണെ​ന്നാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും അ​ത് വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. നി​യ​മ​പ​ര​മാ​യി വി​വാ​ഹം ചെ​യ്തി​ട്ടി​ല്ലാ​ത്ത പ്രി​ന്‍​സ് കു​ട്ടി​യു​ടെ സ​ഹോ​ദ​രി​ക്കൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

കു​ട്ടി​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. കു​ട്ടി​യു​ടെ അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കും പ്രി​ന്‍​സി​നെ ഭ​യ​മാ​യ​തി​നാ​ല്‍ എ​തി​ര്‍​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

അ​ച്ഛ​ന്‍ ത​ള​ര്‍​വാ​തം ബാ​ധി​ച്ച് കി​ട​പ്പി​ലാ​ണ്. നാ​ട്ടു​കാ​ര്‍ സം​ഭ​വം കൗ​ണ്‍​സി​ല​റി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് കൗ​ണ്‍​സി​ല​റാ​ണ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്.

പോ​ലീ​സെ​ത്തി കൂ​ട്ടി​യെ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ കാ​ല്‍​മു​ട്ടി​ലും പാ​ത​ത്തി​ന​ടി​യി​ലും പൊ​ള്ള​ലേ​റ്റ​തി​ന്‍റെ പാ​ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

ക​ട​യി​ല്‍​പോ​യ​പ്പോ​ള്‍ കൊ​ടു​ത്തു​വി​ട്ട 200 രൂ​പ കാ​ണാ​തെ പോ​യ​തി​നാ​ണ് ആ​ദ്യം ച​ട്ടു​കം വ​ച്ചും പി​ന്നീ​ട് തേ​പ്പു​പെ​ട്ടി വ​ച്ചും പ്ര​തി കു​ട്ടി​യെ പൊ​ള്ളി​ച്ച​ത്. കാ​ണാ​തെ പോ​യ പ​ണം തെ​ര​ഞ്ഞു സ​മ​യം പോ​യ​തി​നാ​ലാ​ണ് വൈ​കി​യ​ത്.

വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യെ പ്ര​തി സ്‌​നേ​ഹ​ത്തോ​ടെ മു​റി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ ശേ​ഷം ചൂ​ടാ​ക്കി​യ ച​ട്ടു​കം വ​ച്ച് പൊ​ള്ളി​ക്കു​ക​യാ​യി​രു​ന്നു. ച​ട്ടു​ക​ത്തി​ന്‍റെ ചൂ​ടാ​റി​യ​പ്പോ​ള്‍ തേ​പ്പു​പെ​ട്ടി​വ​ച്ചു.

അ​മ്മ ത​ട​യാ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍ അ​മ്മ പോ​യ​തി​ന് ശേ​ഷം വീ​ണ്ടും പൊ​ള്ളി​ച്ചു. ഇ​തി​നു മു​മ്പും ഇ​യാ​ള്‍ കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്നു.

മു​ഖ​ത്ത് ഇ​ടി​ക്കു​ക​യും ബെ​ല്‍​റ്റി​ന് അ​ടി​ക്കു​ക​യും, പി​ന്‍ കൊ​ണ്ട് വ​ര​യു​ക​യു​മെ​ല്ലാം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് കു​ട്ടി മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം കു​ട്ടി​യെ അ​ച്ഛ​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment