കുപ്പിയലടച്ച ഭൂതത്തെ തുറന്നുവിടാനൊരുങ്ങി ജോ ബൈഡന്‍ ! അധികാരമേല്‍ക്കുന്ന ദിവസം തന്നെ 1.1 കോടി അനധികൃതകുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ അമേരിക്കന്‍ പ്രസിഡന്റ്;അഭയാര്‍ഥി പ്രവാഹം ബൈഡന് തലവേദനയായേക്കും…

ലോകത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള രാജ്യമാണ് അമേരിക്ക. ഈ അവസരത്തിലാണ് ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേറുന്നത്. എന്നാല്‍ ഈ പരിതസ്ഥിതി കണക്കിലെടുക്കാതെ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ആദ്യ ദിവസം തന്നെ 11 ദശലക്ഷം പേര്‍്ക്ക അമേരിക്കന്‍ പൗരത്വം നല്‍കാനാണ് ബൈഡന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തേ ഒബാമയുടെ കാലത്ത് ഡി എ സി എ പദ്ധതി വഴി സംരക്ഷിത പദവി ലഭിച്ചവര്‍ക്കായിരിക്കും ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുക. അമേരിക്കയില്‍ കുട്ടികളായിരിക്കുമ്പോള്‍ നിയമവിരുദ്ധമായി കുടിയേറിയവരാണ് ഈ വിഭാഗത്തില്‍ സംരക്ഷണം ലഭിക്കുന്നവര്‍. അതേസമയം രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ മെക്‌സിക്കോയില്‍ നിന്നും ഗ്വാട്ടിമാലയില്‍ നിന്നുമുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് കടക്കാന്‍ തക്കം പാര്‍ത്തിരിപ്പുണ്ട്. ഇവര്‍ ബൈഡന്‍ ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കും എന്നകാര്യത്തില്‍ സംശയമൊന്നുമില്ല. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഒരൊറ്റ രാത്രികൊണ്ട് പരിഹരിക്കാവുന്നതല്ലെന്ന് ബൈഡനും സമ്മതിക്കുന്നുണ്ട്. എന്നാല്‍ അത്രപെട്ടെന്നൊന്നും അമേരിക്കയിലേക്ക് വരാന്‍ കഴിയില്ലെന്ന അവര്‍ മനസ്സിലാക്കണം എന്നാണ് ഇതിനെ…

Read More