മിസ്റ്ററി ത്രില്ലറുമായി ജോ​ജു ജോ​ർ​ജും പൃ​ഥ്വി​രാ​ജും

അ​ബാം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ അ​ബ്ര​ഹാം മാ​ത്യു നി​ർ​മി​ച്ച്‌ ജോ​ജു ജോ​ർ​ജ്, പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ഷീ​ലു എ​ബ്ര​ഹാ​മും മു​ഖ്യ വേ​ഷ​ത്തി​ൽ എ​ത്തു​ന്ന പു​തി​യ ചി​ത്ര​മാ​ണ് “സ്റ്റാ​ർ’.

ഡൊ​മി​ൻ ഡിസി​ൽ​വ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ഏ​പ്രി​ൽ ഒന്പതിന് ​തി​യ​റ്റ​റുകളിലെത്തും.

മി​സ്റ്റ​റി ത്രി​ല്ല​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഈ ​ചി​ത്ര​ത്തിന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ, ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ എ​ന്നി​വ ഇ​തി​നോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

“സ്റ്റാ​ർ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം വി​ശ്വാ​സ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള​താ​ണെ​ന്നാ​ണ് പോ​സ്റ്റ​റി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്.

മ​ല​യാ​ള​ത്തിന്‍റെ പ്രി​യ താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി, ദി​ലീ​പ്, ജ​യ​റാം എ​ന്നി​വ​ർ ചേ​ർ​ന്ന് താ​ര​ങ​ളു​ടെ ഒ​ഫീ​ഷ്യ​ൽ ഫേ​സ്ബു​ക്ക്‌ പേ​ജി​ലൂ​ടെ​യാ​ണ് ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്.

“പൈ​പ്പി​ന്‍ ചു​വ​ട്ടി​ലെ പ്ര​ണ​യം’ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ഡോ​മി​ന്‍ ഡി​സി​ല്‍​വ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് “സ്റ്റാ​ര്‍’.

പൃഥ്വിരാജ്, ജോജു ജോർജ്

ചി​ത്ര​ത്തി​ൽ അ​തി​ഥി​താ​ര​മാ​യാ​ണ് പൃ​ഥ്വി​രാ​ജ് എ​ത്തു​ന്ന​തെ​ങ്കി​ലും ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ത്തെ യാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് എ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. നാ​യ​ക നി​ര​യി​ലെ ജോ​ജു – പൃ​ഥ്വി കോ​ംബോ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്.

റോ​യ് എ​ന്ന ഗൃ​ഹ​നാ​ഥ​നാ​യി ജോ​ജുവും ഡെ​റി​ക് എ​ന്ന ഡോ​ക്ട​റായി പൃ​ഥ്വി​രാ​ജും വേഷമിടുന്നു. ആ​ർ​ദ്ര എ​ന്ന നാ​യി​ക ക​ഥാ​പാ​ത്ര​മാ​യാ​ണ് ഷീ​ലു എ​ബ്ര​ഹാ​ം ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്.​

റോ​യി​യും ആ​ർ​ദ്ര​യും മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ൽ ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ട​ലെ​ടു​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളും അ​തി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന ഡോ.​ ഡെ​റി​ക് ​തു​ട​ർ​ന്ന് കു​ടും​ബ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തും തുടർന്നുള്ള സംഭവങ്ങളുമാണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം.

ഷീലു ഏബ്രഹാം

ജോ​ജു ജോ​ർ​ജ്, പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ, ഷീ​ലു എ​ബ്ര​ഹാം എ​ന്നി​വ​രെ കൂ​ടാ​തെ സാ​നി​യ ബാ​ബു, ബേ​ബി ശ്രീ​ല​ക്ഷ്മി, ഗാ​യ​ത്രി അ​ശോ​ക്, ത​ൻ​മ​യ് മി​ഥു​ൻ, ജാ​ഫ​ർ ഇ​ടു​ക്കി, സ​ബി​ത, ഷൈ​നി സാ​റ, രാ​ജേ​ഷ്ജി, സു​ബ​ല​ക്ഷ്മി അ​മ്മ, സ​ര​സ ബാ​ലു​ശേരി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

മി​സ്റ്റ​റി ത്രി​ല്ല​ര്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന ന​വാ​ഗ​ത​നാ​യ സു​വി​ന്‍ എ​സ് സോ​മ​ശേ​ഖ​ര​ന്‍റേ​താ​ണ് ര​ച​ന.

എം.​ജ​യ​ച​ന്ദ്ര​നും ര​ഞ്ജി​ൻ രാ​ജും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ​ക്ക് ഈ​ണം പ​ക​രു​ന്ന​ത്. ഹ​രി​നാ​രാ​യ​ണ​ന്‍റേതാ​ണ് വ​രി​ക​ൾ.

ഛായാഗ്രഹണം തരുൺ ഭാസ്കർ

ബാ​ദു​ഷ​യാ​ണ് പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ. ത​രു​ൺ ഭാ​സ്ക​ര​നാ​ണ് ഛായാ​ഗ്ര​ഹ​ക​ൻ. ലാ​ൽ കൃ​ഷ്ണ​നാ​ണ് ചി​ത്ര​സം​യോ​ജ​നം നി​ർ​വഹി​ക്കു​ന്ന​ത്.

റി​ച്ചാ​ർ​ഡാ​ണ് പ്രൊ​ഡ​ക്ഷ​ൻ ക​ൺട്രാോ​ള​ർ. വി​ല്യം ഫ്രാ​ൻ​സി​സാ​ണ് ചി​ത്ര​ത്തിന്‍റെ പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്.

ക​മ​ർ എ​ട​ക്ക​ര ക​ലാ​സം​വി​ധാ​ന​വും അ​രു​ൺ മ​നോ​ഹ​ർ വ​സ്ത്രാ​ല​ങ്കാ​ര​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ റോ​ഷ​ൻ എ​ൻ.​ജി മേ​ക്ക​പ്പും അ​ജി​ത്ത് എം ​ജോ​ർ​ജ് സൗ​ണ്ട് ഡി​സൈ​നും നി​ർ​വ​ഹി​ക്കു​ന്നു.

അ​മീ​ർ കൊ​ച്ചി​ൻ ഫി​നാ​ൻ​സ് ക​ൺട്രോള​റും സു​ഹൈ​ൽ എം, ​വി​ന​യ​ൻ എ​ന്നി​വ​ർ ചീ​ഫ് അ​സോ​സി​യേ​റ്റ്സു​മാ​ണ്. പി.​ആ​ർ.​ഒ- പി.​ശി​വ​പ്ര​സാ​ദ്, സ്റ്റി​ൽ​സ്- അ​നീ​ഷ് അ​ർ​ജു​ൻ, ഡി​സൈ​ൻ​സ്- 7 കോം.
– പി.​ശി​വ​പ്ര​സാ​ദ്

Related posts

Leave a Comment