“ടൈ​റ്റാ​ണ്”..! പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ കു​റ​വി​ൽ പ​ക​ച്ച് മു​ന്ന​ണി​ക​ൾ; ക​ണ​ക്കു കൂ​ട്ട​ലു​ക​ളി​ൽ സീ​റ്റു​ക​ൾ കു​റ​യു​ന്നു

 


റെ​നീ​ഷ് മാ​ത്യു

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലു​ള്ള കു​റ​വി​ൽ പ​ക​ച്ച് മു​ന്ന​ണി​ക​ൾ. പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ കു​റ​വ് മു​ന്ന​ണി​ക​ളു​ടെ ക​ണ​ക്ക്കൂ​ട്ട​ലു​ക​ളെ​യും തെ​റ്റി​ച്ചു. പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച സീ​റ്റു​ക​ളി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ പ്ര​വ​ച​നാ​തീ​ത​മാ​ണെ​ന്നാ​ണ് നി​ല​വി​ലെ വി​ല​യി​രു​ത്ത​ൽ.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പെ നൂ​റി​ന് മേ​ൽ സീ​റ്റു​ക​ൾ നേ​ടു​മെ​ന്ന് പ​റ​ഞ്ഞ എ​ൽ​ഡി​എ​ഫി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ 95 ലേ​ക്ക് മാ​റി. ന്യൂ​ന​പ​ക്ഷ മേ​ഖ​ല​ക​ളി​ലും തീ​ര​മേ​ഖ​ല​ക​ളി​ലു​മു​ണ്ടാ​യ ക​ന​ത്ത പോ​ളിം​ഗും എ​ൽ​ഡി​എ​ഫി​നെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

യു​ഡി​എ​ഫി​ന് 85 സീ​റ്റു​ക​ൾ കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.​നേ​മ​ത്ത് അ​ട​ക്കം പ​ത്തോ​ളം സീ​റ്റു​ക​ളി​ലാ​ണ് ബി​ജെ​പി​യു​ടെ വി​ജ​യ​പ്ര​തീ​ക്ഷ. നി​ല​വി​ലു​ള്ള ഏ​ക സീ​റ്റി​ൽ നി​ന്ന് നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​യു​ടെ അം​ഗ​സം​ഖ്യ മൂ​ന്നു മു​ത​ൽ ആ​റു വ​രെ എ​ത്താ​മെ​ന്ന് പോ​ളിം​ഗി​ന് ശേ​ഷം നേ​താ​ക്ക​ളു​ടെ നി​രീ​ക്ഷ​ണം.

സി​റ്റിം​ഗ് സീ​റ്റാ​യ നേ​മ​ത്തും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ മ​ത്സ​രി​ക്കു​ന്ന മ​ഞ്ചേ​ശ്വ​ര​ത്തും മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ മ​ത്സ​രി​ക്കു​ന്ന പാ​ല​ക്കാ​ടും ബി​ജെ​പി​ക്ക് വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ട്.സം​സ്ഥാ​ന​ത്ത് 74.03 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്.

ത​പാ​ൽ,സ​ർ​വീ​സ് വോ​ട്ടു​ക​ൾ കൂ​ടി ചേ​ർ​ക്കു​മ്പോ​ൾ ആ​കെ പോ​ളിം​ഗ് ശ​ത​മാ​നം 77 ക​ട​ന്നേ​ക്കും. 2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 77.84 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.എ​ന്നാ​ൽ, ക​ന​ത്ത പോ​രാ​ട്ടം ന​ട​ന്ന മ​ഞ്ചേ​ശ്വ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​ളിം​ഗ് വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ള്ള​തും മു​ന്ന​ണി​ക​ളെ കു​ഴ​യ്ക്കു​ന്നു.

ബൂ​ത്ത് ത​ല​ത്തി​ലു​ള്ള ക​ണ​ക്കു​ക​ൾ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടേ​യും ആ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യേ​ക്കും. ഇ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ക​ട​നം സം​ബ​ന്ധി​ച്ച ഏ​ക​ദേ​ശ ധാ​ര​ണ​യി​ലേ​ക്ക് പാ​ർ​ട്ടി​ക​ൾ എ​ത്തും.

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ട്വ​ന്‍റി 20 നേ​ടു​ന്ന വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​കും. അ​തേ​സ​മ​യം കോ​ട്ട​യ​ത്ത് കേ​ര​ള കോ​ൺ​ഗ്ര​സ് ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ളിം​ഗ് കു​റ​ഞ്ഞ​തും ഇ​ട​തു​മു​ന്ന​ണി​യെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment