ക​ളി​മ​ൺ കോ​ർ​ട്ടി​ൽ റാഫേലിന് കാലിടറി; ഫൈ​ന​ൽ പോ​രാ​ട്ടം ജോ​ക്കോ​വി​ച്ച്-​സി​റ്റ്സി​പാ​സ്

 

പാ​രീ​സ്: റോ​ള​ണ്ട് ഗാ​രോ​സി​ലെ ക​ളി​മ​ൺ കോ​ർ​ട്ടി​ൽ ഒ​ടു​വി​ൽ ആ ​രാ​ജാ​വി​ന് അ​ടി​പ​ത​റി. നി​ല​വി​ലെ ചാ​മ്പ്യ​നാ​യ റാ​ഫേ​ൽ ന​ദാ​ലി​നെ കീ​ഴ​ട​ക്കി ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ഫൈ​ന​ലി​ൽ ക​ട​ന്നു. നാ​ല് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ജോ​ക്കോ​വി​ച്ചി​ന്‍റെ ജ​യം. സ്കോ​ർ: 3-6, 6-3, 7-6, 6-2.

ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ ന​ദാ​ലി​ന്‍റെ പ​തി​നാ​ലാം കി​രീ​ട സ്വ​പ്ന​മാ​ണ് ഇ​ന്ന​ത്തെ തോ​ൽ​വി​യോ​ടെ പൊ​ലി​ഞ്ഞ​ത്. റോ​ള​ണ്ട് ഗാ​രോ​സി​ൽ ക​ളി​ച്ച 108 മ​ത്സ​ര​ങ്ങ​ളി​ലെ മൂ​ന്നാം തോ​ൽ​വി​യാ​ണ് ന​ദാ​ൽ നേ​രി​ട്ട​ത്. ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മൂ​ന്നു വി​ജ​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​തെ​ന്ന് മ​ത്സ​ര​ശേ​ഷം ജോ​ക്കോ​വി​ച്ച് പ്ര​തി​ക​രി​ച്ചു.

ക​ളി​മ​ൺ കോ​ർ​ട്ടി​ലെ ന​ദാ​ലി​ന്‍റെ സ​മ​ഗ്രാ​ധി​പ​ത്യ​ത്തി​നാ​ണ് ജോ​ക്കോ​വി​ച്ച് ത​ട​യി​ട്ട​ത്. ഇ​തോ​ടെ റോ​ള​ണ്ട് ഗാ​രോ​സി​ൽ ന​ദാ​ലി​നെ ര​ണ്ട് ത​വ​ണ തോ​ൽ​പ്പി​ക്കു​ന്ന ആ​ദ്യ താ​ര​വു​മാ​യി ജോ​ക്കോ​വി​ച്ച്. 2015ലെ ​ഫ്ര​ഞ്ച് ഓ​പ്പ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലും ന​ദാ​ൽ ജോ​ക്കോ​വി​ച്ചി​ന്‍റെ മു​ന്നി​ൽ‌ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ജോ​ക്കോ​വി​ച്ച് ഗ്രീ​ക്ക് താ​രം സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സി​നെ നേ​രി​ടും. അ​ഞ്ച് സെ​റ്റ് നീ​ണ്ട സൂ​പ്പ​ർ സെ​മി പോ​രാ​ട്ട​ത്തി​ൽ ജ​ർ​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വി​നെ​യാ​ണ് സി​റ്റ്സി​പാ​സ് കീ​ഴ​ട​ക്കി​യ​ത്. 22 കാ​ര​നാ​യ താ​രം ആ​ദ്യ ഗ്രാ​ൻ​ഡ് സ്ലാം ​ഫൈ​ന​ലി​നാ​ണ് ഇ​റ​ങ്ങു​ന്ന​ത്.

Related posts

Leave a Comment