പ്ര​ണ​യ​മു​റി​യി​ലെ 10 വ​ർ​ഷ​ങ്ങ​ൾ..! പു​രു​ഷ​ന്‍റെ ശാ​രീ​രി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ അ​ടി​മ​യാ​ക്ക​പ്പെ​ട്ട സ്ത്രീ​യു​ടെ ഗ​തി​കേ​ട്; നടന്നത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മെ​ന്നു വ​നി​താ ക​മ്മീ​ഷ​ൻ

 

പാ​ല​ക്കാ​ട്: നെ​ന്മാ​റ​യി​ൽ യു​വ​തി​യെ പ​ത്തു​വ​ർ​ഷം മു​റി​യി​ൽ അ​ട​ച്ചി​ട്ട സം​ഭ​വം സ​മൂ​ഹ മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നു കേ​ര​ള വ​നി​താ ക​മ്മീ​ഷ​ൻ.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നു ഉ​ട​ൻ​ത​ന്നെ ക​മ്മീ​ഷ​ൻ അം​ഗം അ​ഡ്വ. ഷി​ജി ശി​വ​ജി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

സ​ജി​ത എ​ന്ന യു​വ​തി അ​യ​ൽ​വാ​സി​യാ​യ റ​ഹ്മാ​ൻ എ​ന്ന യു​വാ​വി​നൊ​പ്പം ഇ​ത്ര​യും കാ​ലം അ​യാ​ളു​ടെ വീ​ട്ടി​ലെ ഒ​രു മു​റി​ക്കു​ള്ളി​ൽ പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മി​ല്ലാ​തെ​യും ആ​രും അ​റി​യാ​തെ​യും ക​ഴി​ഞ്ഞു​വെ​ന്ന വാ​ർ​ത്ത അ​വി​ശ്വ​സ​നീ​യ​വും യു​ക്തി​ക്കു നി​ര​ക്കാ​ത്ത​തു​മാ​ണ്.

ആ​ർ​ത്ത​വ​കാ​ല​മു​ൾ​പ്പെ​ടെ സ്ത്രീ​ക​ളു​ടെ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നാ​കാ​തെ ക​ഴി​യാ​ൻ നി​ർ​ബ​ന്ധി​ത​യാ​യി എ​ന്ന​ത് അ​വ​രെ താ​മ​സി​പ്പി​ച്ച റ​ഹ‌്മാ​നെ​തി​രെ നി​യ​മ​ന​ട​പ​ടി വേ​ണ്ട​ത​ര​ത്തി​ലു​ള്ള മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ്.

വാ​തി​ലി​ൽ വൈ​ദ്യു​തി ക​ട​ത്തി​വി​ട്ട് പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​ലൂ​ടെ പു​രു​ഷ​ന്‍റെ ശാ​രീ​രി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ അ​ടി​മ​യാ​ക്ക​പ്പെ​ട്ട സ്ത്രീ​യു​ടെ ഗ​തി​കേ​ടാ​ണ് സം​ഭ​വി​ച്ച​തെ​ന്നു ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി.

Related posts

Leave a Comment