മുക്കത്ത് മൃതദേഹഅവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഗുഡ്‌സര്‍വീസ് എന്‍ട്രിയും 20,000 രൂപയും; ജോളിയെ കുടുക്കിയ സംഘത്തെ തഴഞ്ഞതായി ആക്ഷേപം

കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി മൃ​ത​ദേ​ഹ​അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ പി​ടി​കൂ​ടി​യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഗു​ഡ്സ​ർ​വീ​സ് എ​ൻ​ട്രി​യും 20,000 രൂ​പ​വീ​ത​വും പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഇ​തി​ലും പ്ര​മാ​ദ​മാ​യ കൂ​ട​ത്താ​യf കൊ​ല​പാ​ത​ക​ പ​ര​ന്പ​ര കേ​സ് അ​ന്വേ​ഷി​ച്ച പ​ത്തം​ഗ​സം​ഘ​ത്തി​ന് കി​ട്ടി​യ​ത് വെ​റും ഗു​ഡ്സ​ർ​വീ​സ് എ​ൻ​ട്രി​മാ​ത്ര​മെ​ന്ന് ആ​ക്ഷേ​പം.

ര​ണ്ട​ര വ​ർ​ഷം മു​ൻ​പ് ന‌​ട​ന്ന കൊ​ല​പാ​ത​കം അ​ന്വേ​ഷി​ച്ച് പ്ര​തി​യെ​പി​ടി​കൂ​ടി​യ ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് വ​ൻ പാ​രി​തോ​ഷി​ക​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ 17 വ​ർ​ഷം മു​ൻ​പ് ന​ട​ന്ന​ത​ട​ക്കം ആ​റ് കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ ചു​രു​ള​ഴി​ച്ച കൂ​ട​ത്താ​യി സം​ഘ​ത്തെ സ​ർ​ക്കാ​ർ ത​ഴ​ഞ്ഞ​താ​യി പ​രാ​തി ഉ​യ​ർ​ന്നു.

മു​ക്കം കേ​സ് അ​ന്വേ​ഷി​ച്ച് 11 അം​ഗ ക്രൈം ​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് ഗു​ഡ് സ​ര്‍​വീ​സ് എ​ന്‍​ട്രി​യും സ​ര്‍​ക്കാ​രി​ന്‍റെ വ​ക​യും പ​തി​നാ​യി​രം രൂ​പ​വീ​ത​വും ഡി​ജി​പി എ​ന്ന​നി​ല​യി​ല്‍ ത​ന്‍റെ വ​ക പ​തി​നാ​യി​രം രൂ​പ വീ​ത​വും ന​ല്‍​കു​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഡി​ജി​പി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി ഇ​ന്ന​ലെ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം ശൂ​ന്യ​ത​യി​ൽ​നി​ന്നാ​ണ് കൂ​ട​ത്താ​യ് കേ​സി​ലെ പ്ര​തി​ക​ളെ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്നു. ര​ണ്ട​ര​മാ​സ​ക്കാ​ലം അ​തീ​വ ര​ഹ​സ്യ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സം​ഘ​ത്തി​ലെ പോ​ലീ​സു​കാ​ർ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ സ്വ​ന്തം കൈ​യി​ൽ​നി​ന്ന് ചെ​ല​വാ​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​നാ​യ കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി, സം​ഘാം​ഗ​ങ്ങ​ൾ​ക്ക് ഗു​ഡ്സ് സ​ർ​വീ​സ് എ​ൻ​ട്രി പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം സം​സ്ഥാ​ന​പോ​ലീ​സ് മേ​ധാ​വി​യും പ​ത്തം​ഗ സം​ഘ​ത്തി​ന് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സം​ഘ​ത​ല​വ​നാ​യ കെ.​ജി സൈ​മ​ണ് ക​മ​ൻ​ഡേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും മ​റ്റു​ള്ള​വ​ർ​ക്ക് മെ​റി​ട്ടോ​റി​യ​സ് സ​ർവീ​സ് എ​ൻ​ട്രി​യു​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.​എ​ന്നാ​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന് റി​വാ​ർ​ഡ് ന​ൽ​കു​ക​യും നി​ഗൂ​ഡ​ത​ക​ൾ നി​റ​ഞ്ഞ കൂ​ട​ത്താ​യി കേ​സ് തെ​ളി​യി​ച്ച​വ​രെ റി​വാ​ർ​ഡി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്ത​ത് ഇ​ര​ട്ട​ത്താ​പ്പാ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം കാ​ണു​ന്ന​ത്.

പൊ​തു​ജ​ന​മോ മാ​ധ്യ​മ​ങ്ങ​ളോ അ​റി​യാ​തെ ര​ണ്ടു മാ​സ​ക്കാ​ലം ര​ഹ​സ്യാ​ന്വേ​ഷ​ണം ന​ട​ത്തി​യ കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി കെ.​ജി സൈ​മ​ൺ, എ​എ​സ്പി ടി.​കെ സു​ബ്ര​ഹ്മ​ണ്യ​ൻ, ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ.​ഹ​രി​ദാ​സ് ,ഡി​റ്റ​ക്ടീ​വ് ഇ​ൻ​സ്പെ​ക്ട​ർ ജീ​വ​ൻ ജോ​ർ​ജ്, എ​എ​സ്ഐ​മാ​രാ​യ പ​ത്മ​ക​മാ​ർ ,ര​വി, യൂ​സ​ഫ്, സൈ​ബ​ർ​സെ​ൽ എ​എ​സ്ഐ പി.​കെ സ​ത്യ​ൻ , ക​ൺ​ട്രോ​ൾ​റൂം എ​എ​സ്ഐ മോ​ഹ​ന​കൃ​ഷ്ണ​ൻ, പ​യ്യോ​ളി സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എം.​പി. ശ്യാം ​എ​ന്നി​വ​ർ​ക്കാ​ണ് കൂ​ട​ത്താ​യി കേ​സി​ൽ റി​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്.

Related posts