ജോളിയുടെ കാറിലെ രഹസ്യ അറയില്‍ സയനൈഡോ? കാറില്‍നിന്ന് സയനൈഡ് എന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു; കാറും സ്‌കൂട്ടറും കസ്റ്റഡിയില്‍

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ കാ​റി​ല്‍​നി​ന്ന് സ​യ​നൈ​ഡ് എ​ന്ന് സം​ശ​യി​ക്കു​ന്ന വി​ഷ​വ​സ്തു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ടു​വ​ള്ളി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ച​ന്ദ്ര​മോ​ഹ​ന​​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 10.30നോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ഷ​വ​സ്തു ക​ണ്ടെ​ടു​ത്ത​ത്.

കാ​റിന്‍റെ ഡ്രൈ​വി​ംഗ് സീ​റ്റി​ന് ഇ​ട​തു​വ​ശ​ത്താ​യി ഡാ​ഷ്‌​ബോ​ര്‍​ഡി​നു സ​മീ​പം നി​ര്‍​മി​ച്ച ര​ഹ​സ്യ​അ​റ​യ്ക്കു​ള്ളി​ലെ പേ​ഴ്‌​സി​ല്‍ പ്‌​ളാ​സ്റ്റി​ക് പേ​പ്പ​റി​ല്‍ പൊ​തി​ഞ്ഞ​നി​ല​യി​ലാ​യി​രു​ന്നു വി​ഷ​വ​സ്തു. KL-10-AS-1305 ന​ന്പ​റി​യു​ള്ള ഹോ​ണ്ട എ​ക്‌​സ് സെ​ന്‍റ് സ​ലൂ​ണ്‍ നി​റ​ത്തി​ലു​ള്ള കാ​റി​നൊ​പ്പം ജോ​ളി ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വ​ട​ക​ര എ​സ്പി ഓ​ഫീ​സി​ലെ​ത്തി​ച്ചു. വി​ഷ​വ​സ്തു​വ​ട​ങ്ങി​യ പേ​ഴ്‌​സ​ട​ക്കം കാ​റി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത മു​ഴു​വ​ന്‍ സാ​ധ​ന​ങ്ങ​ളും ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും.

ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ഈ ​കാ​ര്‍ പൊ​ന്നാ​മ​റ്റം വീ​ടി​​ന്‍റെ പോ​ര്‍​ച്ചി​ല്‍​നി​ന്നും തൊ​ട്ടു​ത്ത വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് മാ​റ്റി​യി​ട്ടി​രു​ന്ന​താ​ണ്. കാ​റി​ല്‍ സ​യ​നൈ​ഡ് ഒ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ജോ​ളി മൊ​ഴി​ന​ല്‍​കി​യ​തോ​ടെ​യാ​ണ് തു​റ​ന്നു പ​രി​ശോ​ധി​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. ജോ​ളി ന​ല്‍​കി​യ താ​ക്കോ​ല്‍ ഉ​പ​യോ​ഗി​ച്ചാ​ണ് പോ​ലീ​സ് കാ​ര്‍​തു​റ​ന്ന​ത്.

ജോ​ളി​യാ​മ്മ ജോ​സ​ഫി​​ന്‍റെ പേ​രി​ല്‍ 2016 ജൂ​ലൈ 16ന് ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കാ​ര്‍ അ​ന്നു​മു​ത​ല്‍ ജോ​ളി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സി​ലി കൊ​ല്ല​പ്പെ​ടു​മ്പോ​ള്‍ ജോ​ളി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ആ​ള്‍​ട്ടോ കാ​ര്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​താ​യി അ​റി​യു​ന്നു. താ​മ​ര​ശേ​രി ദ​ന്താ​ശു​പ​ത്രി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ സി​ലി​യെ ഓ​മ​ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഈ ​കാ​ര്‍ വി​ശ​ദ​മാ​യ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. കാ​റി​ല്‍ സി​ലി​യു​ടെ സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.

Related posts