മണ്ഡല ചരിത്രത്തില്‍ അപൂര്‍വ്വം! എറണാകുളത്ത് തപാല്‍ വോട്ടില്‍ ബിജെപി മുന്നില്‍; വെള്ളക്കെട്ട് പ്രതീക്ഷ തകര്‍ത്തെന്ന് സി.ജി. രാജഗോപാല്‍

കൊ​ച്ചി: ത​പാ​ൽ, സ​ർ​വീ​സ് വോ​ട്ടു​ക​ൾ എ​ണ്ണി​ത്തീ​ർ​ന്ന​പ്പോ​ൾ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി.​ജി. രാ​ജ​ഗോ​പാ​ൽ മൂ​ന്ന് വോ​ട്ടി​ന് ലീ​ഡ് നേ​ടി. മ​ണ്ഡ​ല ച​രി​ത്ര​ത്തി​ൽ അ​പൂ​ർ​വ്വ​മാ​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ലീ​ഡ് നേ​ടു​ന്ന​ത്. ആ​റു വോ​ട്ടാ​ണ് സി.​ജി. രാ​ജ​ഗോ​പാ​ലി​ന് ല​ഭി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​ജെ. വി​നോ​ദി​ന് മൂ​ന്നും എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി മ​നു റോ​യ്ക്ക് ര​ണ്ടും പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ ല​ഭി​ച്ചു. നോ​ട്ട​യ്ക്ക് ര​ണ്ടും വോ​ട്ട് കി​ട്ടി.

വെ​ള്ള​ക്കെ​ട്ട് പ്ര​തീ​ക്ഷ ത​ക​ർ​ത്തു: സി.​ജി. രാ​ജ​ഗോ​പാ​ൽ

കൊ​ച്ചി: മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ​യ്ക്ക് പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത പ്ര​ക​ട​നം ന​ട​ത്താ​നാ​കാ​തെ പോ​യ​ത് പോ​ളിം​ഗ് ദി​വ​സ​ത്തെ മ​ഴ​യും വെ​ള്ള​ക്കെ​ട്ടു​മാ​ണെ​ന്ന് ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി.​ജി. രാ​ജ​ഗോ​പാ​ൽ. വി​ജ​യം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​ണ്. രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് കാ​ര​ണം ഉ​റ​പ്പി​ച്ച വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ല്ല. പാ​ർ​ട്ടി വോ​ട്ടു​ക​ളും വ്യ​ക്തി​ഗ​ത വോ​ട്ടു​ക​ളും ല​ഭി​ക്കാ​തെ പോ​യി.

കൊ​ച്ചി സെ​ൻ​ട്ര​ൽ, ക​ലൂ​ർ, വ​ടു​ത​ല, എ​ള​മ​ക്ക​ര മേ​ഖ​ല​ക​ളി​ൽ ബി​ജെ​പി​ക്ക് സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​യാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളി​ലാ​ണ് വെ​ള്ള​ക്കെ​ട്ട് കാ​ര്യ​മാ​യി ബാ​ധി​ച്ച​തെ​ന്നും സി.​ജി. രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം 14,400 വോ​ട്ടു​ക​ൾ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ചി​രു​ന്നു. പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞെ​ങ്കി​ലും 13,000 വോ​ട്ടാ​ണ് സി.​ജി. രാ​ജ​ഗോ​പാ​ൽ നേ​ടി​യ​ത്.

Related posts