മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പാ​ണ് പ്ര​ധാ​നം ;ര​ണ്ടു മ​ന്ത്രി​സ്ഥാ​നം ചോ​ദി​ച്ചു, കി​ട്ടി​യ​ത് ഒ​രു മ​ന്ത്രി​യും ചീ​ഫ് വി​പ്പ് സ്ഥാ​ന​വുമെന്ന് ജോ​സ് കെ. ​മാ​ണി

 

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ലെ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​ൽ പൂ​ർ​ണ തൃ​പ്ത​രെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി.

ര​ണ്ടു ക്യാ​ബി​ന​റ്റ് പ​ദ​വി​ക​ളാ​ണ് പാ​ർ​ട്ടി​ക്ക് ല​ഭി​ച്ച​ത്. ഒ​രു മ​ന്ത്രി​യും ചീ​ഫ് വി​പ്പ് സ്ഥാ​ന​വു​മാ​ണി​തെ​ന്നും ജോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ര​ണ്ട് മ​ന്ത്രി​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും പ​രി​മി​തി​ക​ൾ കൊ​ണ്ടാ​ണ് ഒ​രു മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ച​ത്. മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പാ​ണ് പ്ര​ധാ​നം അ​ത് മ​ന​സി​ലാ​ക്കി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ജോ​സ് വ്യ​ക്ത​മാ​ക്കി.

മ​ന്ത്രി​യു​ടെയും ചീഫ് വി​പ്പി​ന്‍റെ​യും തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment