ഹീറോ ജോസ്.കെ.മാണി തന്നെ; കോട്ടയം ജില്ലയിൽ എൽഡിഎഫ് തരംഗം; ജോ​സ​ഫ് വി​ഭാ​ഗവുമായുള്ള കൂ​ട്ടു​കെ​ട്ടി​ലും കോ​ണ്‍​ഗ്ര​സിന് രക്ഷയില്ല


കോ​ട്ട​യം: ജോ​സ് കെ. ​മാ​ണി​യു​ടെ വ​ര​വോടെ കോ​ട്ട​യ​ത്ത് ഇ​ട​തു​മു​ന്ന​ണി​ക്കു നേ​ട്ടം. പാ​ലാ ന​ഗ​ര​സ​ഭ ര​ണ്ടി​ല​യു​ടെ ക​രു​ത്തി​ൽ എ​ൽ​ഡി​എ​ഫ് തൂ​ത്തു​വാ​രി. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗവുമായുള്ള കൂ​ട്ടു​കെ​ട്ടി​ൽ കോ​ണ്‍​ഗ്ര​സ് കോ​ട്ട​യം ജി​ല്ല​യി​ൽ ര​ക്ഷ​പ്പെ​ട്ടി​ല്ല.

കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ഇ​ട​തു​മു​ന്ന​ണി വ്യ​ക്ത​മാ​യ മു​ന്നേ​റ്റം നേ​ടി​യി​രി​ക്കു​ന്നു. 11 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഏ​റെ​യി​ട​ങ്ങ​ളി​ലും കോ​ട്ട​യ​ത്ത് ഇ​ട​തു​മു​ന്ന​ണി​ക്കാ​ണ് മേ​ൽ​ക്കൈ.

മു​ൻ​പ് 22ൽ 14 ​സീ​റ്റു​ക​ളോ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​രി​ച്ചി​രു​ന്ന യു​ഡി​എ​ഫി​ന്‍റെ ഗ​തി​മാ​റ്റം നി​ർ​ണാ​യ​ക​മാ​ണ്. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ​യും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫി​ലെ മോ​ൻ​സ് ജോ​സ​ഫി​ന്‍റെ​യും രാ​ഷ്ട്രീ​യ ഭാ​വി​യെ​ത​ന്നെ

ചോ​ദ്യം ചെ​യ്യു​ന്ന​താ​ണു കോ​ട്ട​യ​ത്തെ ജ​ന​വി​ധി. പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലേ​ക്ക് കൂ​റു​മാ​റി​യ ഏ​റെ​പ്പേ​ർ​ക്കും തോ​ൽ​വിയാണ്. പാ​ലാ​യി​ൽ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ലെ മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ജോ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര വി​ജ​യി​ച്ചു.

യു​ഡി​എ​ഫ് ഉ​രു​ക്കു​കോ​ട്ട​ക​ളെ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി കു​തി​ച്ചു​ക​യ​റി​യ​ത്. ച​ങ്ങ​നാ​ശേ​രി, വൈ​ക്കം, പാ​ലാ ന​ഗ​ര​സ​ഭ​ക​ളി​ലും എ​ൽ​ഡി​എ​ഫി​നാ​ണു മു​ൻ​തൂ​ക്കം. കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്.

Related posts

Leave a Comment