കാൻസർ ചികിത്സയ്ക്ക് പാലായിൽ സൗകര്യം ഒരുങ്ങുന്നു ; ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് ആ​ധു​നി​ക റേ​ഡി​യേ​ഷ​ൻ ചി​കി​ത്സാ സം​വി​ധാ​ന​ത്തി​നാ​യി അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദിച്ച് ജോ​സ് കെ.​മാ​ണി

കോ​ട്ട​യം: കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ​യ്ക്കാ​യി ഇ​നി പാ​ലാ​യി​ൽ നി​ന്ന് കോ​ട്ട​യ​ത്തേ​ക്കോ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കോ  പോാകേ​ണ്ട. കേ​ന്ദ്ര ആ​റ്റോ​മി​ക് എ​ന​ർ​ജി വി​ഭാ​ഗ​ത്തി​ൽ നി​ന്നും പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് ആ​ധു​നി​ക റേ​ഡി​യേ​ഷ​ൻ ചി​കി​ത്സാ സം​വി​ധാ​ന​ത്തി​നാ​യി അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ന്ന് ജോ​സ് കെ.​മാ​ണി എം.​പി അ​റി​യി​ച്ചു.

ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ന്നെ റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ തു​ട​ങ്ങാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ജോ​സ് കെ.​മാ​ണി പ​റ​ഞ്ഞു. റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ നൂ​ത​ന ടെ​ലി കൊബാ​ൾ​ട്ട് മെ​ഷീ​ൻ, ടെ​ലി കൊ​ബാൾ​ട്ട് സോ​ഴ്സ്, റേ​ഡി​യേ​ഷ​ൻ സി​മു​ലേ​റ്റ​ർ, ട്രീ​റ്റ്മെ​ന്‍റ് പ്ലാ​നിം​ഗ് സി​സ്റ്റം എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​നാ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

ഈ ​സൗ​ക​ര്യ​ങ്ങ​ൾ വ​രു​ന്ന​തോ​ടു​കൂ​ടി നൂ​ത​ന റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ​ക​ളാ​യ ആ​ർ​ക്ക് തെ​റാ​പ്പി, ഐ​എം​ആ​ർ​ടി, ത്രി​ഡി സി​ആ​ർ​ടി തു​ട​ങ്ങി ഒ​ട്ടു മി​ക്ക റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ​ക​ളും ഇ​വി​ടെ​ത്ത​ന്നെ ന​ൽ​കാ​ൻ സാ​ധി​ക്കും.ജ​നു​വ​രി 2018 ൽ ​ആ​രം​ഭി​ച്ച കാ​ൻ​സ​ർ ചി​കി​ത്സാ വി​ഭാ​ഗം നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ഒ​രു വ​ലി​യ ആ​ശ്വാ​സ​മാ​ണ് ന​ൽ​കി​യ​ത്.

നി​ല​വി​ൽ ഈ ​വി​ഭാ​ഗ​ത്തി​ൽ കീ​മോ​തെ​റാ​പ്പി, ഹോ​ർ​മോ​ണ്‍ തെ​റാ​പ്പി, ടാ​ർ​ജെ​റ്റ് തെ​റാ​പ്പി എ​ന്നീ ചി​കി​ത്സ​ക​ൾ ല​ഭ്യ​മാ​ണ്. ഇ​പ്പോ​ൾ റേഡി​യേ​ഷ​ൻ ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​രു​ന്ന രോ​ഗി​ക​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കോ, ആ​ർ​സി​സി യി​ലേ​യ്ക്കോ അ​യ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ഇ​ത് രോ​ഗി​ക​ൾ​ക്ക് വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ഈ ​അ​വ​സ​ര​ത്തി​ലാ​ണ് ജോ​സ് കെ.​മാ​ണി എം.​പി​യു​ടെ പ്ര​ത്യേ​ക ശ്ര​മ​ഫ​ല​മാ​യി കേ​ന്ദ്ര ആ​റ്റോ​മി​ക് എ​ന​ർ​ജി വി​ഭാ​ഗ​ത്തി​ന്‍റെ ഈ ​തു​ക പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് ല​ഭി​ക്കു​ന്ന​ത്.

Related posts