എന്നെ പത്രപ്രവർത്തനം പഠിപ്പിച്ചത് ദീപിക; മി​​സോ​​റം ഗവർണർ കുമ്മനം രാജശേഖരൻ

കോ​​ട്ട​​യം: പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന്‍റെ ബാ​​ല​​പാ​​ഠ​​ങ്ങ​​ൾ ദീ​​പി​​ക​​യി​​ൽ​നി​​ന്നാ​​ണ് താ​​ൻ പ​​ഠി​​ച്ച​​തെ​​ന്ന് മി​​സോ​​റം ഗ​​വ​​ർ​​ണ​​ർ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ. ഗ​​വ​​ർ​​ണ​​റാ​​യി ചു​​മ​​ത​​ല​​യേ​​റ്റ ശേ​​ഷം ഇ​​ന്ന​​ലെ രാ​​വി​​ലെ രാഷ്‌ട്ര ദീ​​പി​​ക​​യു​​ടെ കോ​​ട്ട​​യം കേ​​ന്ദ്ര ഓ​​ഫീ​​സി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ ന​​ൽ​​കി​​യ സ്വീ​​ക​​ര​​ണ​​ത്തി​​നു മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ.

ദീ​പി​ക​യു​ടെ മുൻകാല എ​ഡി​റ്റ​ർ ആ​യി​രു​ന്ന വ​​ല്യ​​മ്മാ​​വ​നു​മാ​യി (കു​​മ്മ​​നം ഗോ​​വി​​ന്ദ​​പ്പിള്ള​) മാ​​നേ​​ജിം​​ഗ് എ​​ഡി​​റ്റ​​റായിരുന്ന ഫാ.​​കൊ​​ളം​​ബി​​യ​​ർ​​ക്കു​​ണ്ടാ​​യി​​രു​​ന്ന ആ​​ത്മ​ബ​​ന്ധ​​മാ​​ണ് ദീ​​പി​​ക​​യി​​ലെ​​ത്താ​​നു​​ള്ള കാ​​ര​​ണം. ഫാ.​​കൊ​​ളം​ബി​യ​​ർ ത​​ന്ന പേ​​ന ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് വാ​​ർ​​ത്ത​​ക​​ൾ എ​​ഴു​​തി പ​​ഠി​​ച്ച​​ത്.

ദീ​​പി​​ക​​യി​​ൽ​നി​​ന്നു ല​​ഭി​​ച്ച പ്രോ​​ത്സാ​​ഹ​​ന​​വും പി​​ന്തു​​ണ​​യും തൊ​​ഴി​​ൽ​പ​​ര​​മാ​​യി ല​​ഭി​​ച്ച അ​​റി​​വും ജീ​​വി​​ത​​യാ​​ത്ര​​യി​​ൽ എ​​പ്പോ​​ഴും ക​​രു​​ത്തു​​പ​​ക​​രു​​ന്ന​​താ​​ണെ​​ന്നും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു. ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30ന് ​​രാഷ്‌ട്രദീ​​പി​​ക കേ​​ന്ദ്ര ഓ​​ഫീ​​സി​​ലെ​​ത്തി​​യ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​നെ രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​​ർ ഡോ. മാ​​ണി പു​​തി​​യി​​ടം, ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്വീ​​ക​​രി​​ച്ചു.

ബി​​ജെ​​പി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ​​ൻ.​​ഹ​​രി, മു​​നി​​സി​​പ്പ​​ൽ കൗ​​ണ്‍​സി​​ല​​ർ ഹ​​രി​​കു​​മാ​​ർ കോ​​യി​​ക്ക​​ൽ, ദീ​​പി​​ക സ്റ്റാ​​ഫ് അം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

Related posts