ജ​ന​ക്ഷേ​മം ഉ​റ​പ്പു വ​രു​ത്തി​ക്കൊ​ണ്ടു​ള്ള നയം! ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ​തെ​ല്ലാം എ​ൽ​ഡി​എ​ഫ് ഉ​റ​പ്പാ​ക്കും: ജോ​സ് കെ. ​മാ​ണി

ത​ല​നാ​ട്: ജ​ന​ക്ഷേ​മം ഉ​റ​പ്പു വ​രു​ത്തി​ക്കൊ​ണ്ടു​ള്ള ന​യ​മാ​ണ് എ​ൽ​ഡി​എ​ഫി​നു​ള്ള​തെ​ന്നും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക സു​ര​ക്ഷ, ക​ർ​ഷ​ക ക്ഷേ​മം എ​ന്നി​വ​യ്ക്കാ​യു​ള്ള സ​മ​ഗ്ര ക​രു​ത​ലു​മാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ജോ​സ് കെ.​മാ​ണി പ​റ​ഞ്ഞു.

പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യം വി​ക​സ​ന സ​ന്ദേ​ശ പ​ദ​യാ​ത്ര പ​രി​പാ​ടി​ക​ളു​ടെ ത​ല​നാ​ട്ടി​ൽ ന​ട​ന്ന സ​മാ​പ​ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി മ​ല​യോ​ര​ത്തും ജ​ന​വാ​സം സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ൽ സാ​ധ്യ​മാ​ക്കു​ന്ന വി​ക​സ​നം ഉ​റ​പ്പു വ​രു​ത്തും. പ്രാ​ദേ​ശി​ക വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും ഇ​തി​നാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​മെ​ന്നും ജോ​സ് കെ. ​മാ​ണി പറഞ്ഞു.

ത​ല​നാ​ട്ടി​ലെ​ത്തി​യ ജാ​ഥാ ക്യാ​പ്റ്റ​ൻ ജോ​സ് കെ. ​മ​ാണി​യെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.

മേ​സ്തി​രി​പ്പ​ടി, ചാ​മ​പ്പാ​റ, വെ​ള്ളാ​നി, മേ​ല​ടു​ക്കം, ഇ​ല​വും​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​ർ​ണ​ർ യോ​ഗ​ങ്ങ​ൾ ന​ട​ന്നു. കോ​ർ​ണ​ർ യോ​ഗം പി.​എ​സ്.​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​കു​ന്നേ​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ നി​ന്നും ബാ​ല​വാ​ടി​യി​ലേ​ക്ക് പ​ദ​യാ​ത്ര ന​ട​ത്തി. സ​മാ​പ​ന സ​മ്മേ​ള​നം കു​ര്യാ​ക്കോ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം.​ജി.​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു, ബെ​ന്നി മൈ​ലാ​ടൂ​ർ, ജോ​സ് കു​റ്റി​യാ​നി​മ​റ്റം, പീ​റ്റ​ർ പ​ന്ത​ലാ​നി, ഫി​ലി​പ്പ് കു​ഴി​കു​ളം, ബേ​ബി ഉ​ഴു​ത്തു​വാ​ൻ, ജോ​ണി ആ​ലാ​നി, വൈ.​എ. സ​ലിം അ​ഡ്വ. തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment