ഇപ്പം വ്യക്തതയായി! “അഭിനയം തൊഴിലാക്കിയവരുടെ’ സംഘടനയാണ് അമ്മ; താരസംഘടനയായ അമ്മയ്‌ക്കെതിരേ നടന്‍ ജോയ് മാത്യുവിന്റെ പരിഹാസം

joy600

കോഴിക്കോട്: താരസംഘടനയായ അമ്മയ്ക്കെതിരേ നടൻ ജോയ് മാത്യുവിന്‍റെ പരിഹാസം. “അഭിനയം തൊഴിലാക്കിയവരുടെ’ സംഘടനയാണ് അമ്മയെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പരിഹസിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ജോയ് മാത്യൂ ഈ പരിഹാസം നടത്തിയതെന്നാണ് കരുതപ്പെടുന്നത്.

താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗത്തിൽ എന്തു നടന്നുവെന്നാണ് എല്ലാവർക്കും അറിയേണ്ടതെന്ന മുഖവുരയോടെയാണ് ജോയ് മാത്യുവിന്‍റെ പോസ്റ്റ്. എന്നാൽ കേട്ടോളു… അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് അമ്മയെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.

Related posts