മുക്കുപണ്ടം സുധാകരൻ..! ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളെ വ​ശീ​ക​രി​ച്ച് വ​ല​യി​ലാ​ക്കി​യ ശേ​ഷം മുക്കുപണ്ടം പണയം വയ്പ്പിക്കുന്ന യാൾ അറസ്റ്റിൽ; ഇങ്ങനെ നിരവധി ബാ​ങ്കു​ക​ളി​ൽ പണയം വച്ചതായി പോലീസ്

panayam-sudhakaranകൊ​യി​ലാ​ണ്ടി: ബാ​ങ്കു​ക​ളി​ൽ സ്ത്രീ​ക​ളെക്കൊണ്ട് മു​ക്കു​പ​ണ്ടം പ​ണ​യം​വ​യ്പിക്കു​ന്ന സം​ഘ​ത്തി​ലെ വി​രു​ത​ൻ കൊ​യി​ലാ​ണ്ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.​പാ​ല​ക്കാ​ട് ക​ണ്ണാ​ടി പൊ​ക്ക​ത്ത് വീ​ട്ടി​ൽ സു​ധാ​ക​ര​നെ​യാ​ണ് (46) പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മൂ​ടാ​ടി സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഒ​രു സ്ത്രീ ​മു​ക്കു​പ​ണ്ടം പ​ണ​യംവ​ച്ച​ത് സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളെ വ​ശീ​ക​രി​ച്ച് വ​ല​യി​ലാ​ക്കി​യ ശേ​ഷം അ​വ​രെ കൊ​ണ്ട് ബാ​ങ്കു​ക​ളി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വയ്പി​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി. സ്ത്രീ​ക​ൾ​ക്ക് ത​ക്ക​താ​യ പ്ര​തി​ഫ​ല​വും ന​ൽ​കു​ന്നു​ണ്ട്. സം​ഘ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​യെ ഇ​നി​യും പി​ടി​കൂ​ടാ​നു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ ഇ​യാ​ളെ മ​ല​പ്പു​റം ചെ​മ്മാ​ട് വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്.​ ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ബാ​ങ്കു​ക​ളി​ൽ മു​ക്കു​പ​ണ്ടം സ്ത്രീ​ക​ള കൊ​ണ്ട് പ​ണ​യം വ​യ്പി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​യി​ലാ​ണ്ടി എ​സ്ഐ സി.​കെ.​രാ​ജേ​ഷ്, അ​ഡീ​ഷ​ണ​ൽ എ​സ്ഐ വി.​എം.​മോ​ഹ​ൻ​ദാ​സ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​പി.​ഗി​രീ​ഷ്, സി​പി​ഒ. സി.​കെ.​ച​ന്ദ്ര​ൻ, ഇ. ​ഗ​ണേ​ശ​ൻ, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.​ വാ​ഹ​ന മോ​ഷ​ണ​കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ  ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts